city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസി തണല്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം; കൂടുതല്‍ വിവരങ്ങളറിയാം

ദുബൈ: (www.kasargodvartha.com 03.08.2021) കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും നോര്‍ക- റൂട്‌സ് മുഖാന്തിരം 25,000 രൂപ ഒറ്റതവണ ധനസഹായം നല്‍കുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കുന്നതിലേയ്ക്കായി www(dot)norkaroots(dot)org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

പ്രവാസി തണല്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം; കൂടുതല്‍ വിവരങ്ങളറിയാം

വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട് പേജിന്റെ പകര്‍പ്, മരണ സെര്‍ടിഫികെറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡികല്‍ സെര്‍ടിഫികെറ്റ്/കോവിഡ് പോസിറ്റീവായ സെര്‍ടിഫികെറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപോര്‍ട്, പ്രവാസിയുടെ വിസയുടെ പകര്‍പ്, 18 വയസിന് മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജാഫീസില്‍ നിന്നുളള സെര്‍ടിഫികെറ്റ്, അപേക്ഷകയുടെ ആധാര്‍, എസ് എസ് എല്‍ സി സെര്‍ടിഫികെറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവിന്റെയോ ആക്ടീവായ സേവിങ്‌സ് പാസ്ബുകിന്റെ പകര്‍പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. 

അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Keywords: Dubai, News, Gulf, World, Top-Headlines, Application, Apply for Pravasi Thanal Scheme

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia