city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെസെഫ് സ്‌കോളാസ്റ്റിക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ദുബൈ: (www.kasargodvartha.com 19.01.2017) കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളാസ്റ്റിക്  അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 25 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2015-16 വിദ്യാഭ്യാസ കാലയളവില്‍ SSLC, +2 ക്ലാസുകളില്‍ കൂടുതല്‍ മാര്‍ക്ക് (80% വും അതില്‍ കൂടുതലും) നേടിയ സി ബി എസ് ഇ, ഐ സി എസ് സി, സ്റ്റേറ്റ് സിലബസില്‍ പെട്ടവര്‍ക്കാണ് അവാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

കെസെഫ് സ്‌കോളാസ്റ്റിക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


അര്‍ഹരായ കുട്ടികളുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, മാര്‍ക്ക് ലിസ്റ്റ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പിതാവിന്റെ കെസെഫ് ഐഡി നമ്പര്‍ എന്നിവ സഹിതം kesefuae09@gmail.com എന്ന ഈമെയിലില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 1792933 നമ്പറില്‍ ബന്ധപ്പെടുക.

Keywords:  KESEF, Dubai, Award, scholarship, Members, SSLC, plus-two, Rank, Gulf, Scholastic Award, CBSE, ICSC, Kerala Syllabus, Application invited for KESEF Scholastic award

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia