അണങ്കൂര്‍ പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Apr 27, 2017, 10:00 IST
ദുബൈ: (www.kasargodvartha.com 27/04/2017) അടുത്ത മാസം 11 ന് ദുബൈ അല്‍ ഖുസൈസ് കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -2 സോക്കര്‍ 2017 ന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര, ശുക്രിയ ഗ്രൂപ്പ് ചെയര്‍മാന്‍ ശിഹാബ് ശുക്രിയയ്ക്ക് നല്‍കി നിര്‍വഹിച്ചു. അണങ്കൂര്‍ മേഖലയിലെ യു എ ഇയില്‍ താമസക്കാരായ താരങ്ങളെ ഉള്‍പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
അണങ്കൂര്‍ മേഖലയിലെ എല്ലാ ഏരിയയില്‍ നിന്നുമുള്ള താരങ്ങളെ ഇടകലര്‍ത്തി എട്ട് ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -1 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ അണങ്കൂര്‍ മേഖലയില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ഉള്‍പെടുത്തി അണങ്കൂറിയന്‍സ് മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്.
റഹ് മാന്‍ ബെദിര, സവാദ് ടിപ്പു നഗര്‍, സഫ് വാന്‍ അണങ്കൂര്‍, ശകീല്‍ ടിപ്പു നഗര്‍, ഹനീഫ് കൊല്ലമ്പാടി, നിഷാഫ് തുരുത്തി, റഫീഖ് കൊല്ലമ്പാടി, സഫ് വാന്‍ തുരുത്തി തുടങ്ങിയവര്‍ ലോഗോ പ്രകാശ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Anangoor, Football, Logo, Release Dubai, UAE, Anangoor Premier League.