അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -2 സോക്കര്‍: ദുബൈ യുണൈറ്റഡ് ജേതാക്കളായി
May 14, 2017, 09:00 IST
ദുബൈ: (www.kasargodvartha.com 14/05/2017) ദുബൈ അല്‍ ഖുസൈസ് കോര്‍ണര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -2 സോക്കര്‍ 2017ല്‍ ദുബൈ യുണൈറ്റഡ് ചാമ്പ്യന്മാരായി. ഒന്നാം സ്ഥാനക്കാര്‍ക്ക് ദീനാര്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ട്രോഫിയും 6,666 ദിര്‍ഹംസ് ക്യാഷ് പ്രൈസും, രണ്ടാ സ്ഥാനക്കാരായ എഫ് സി അവഞ്ചേര്‍സിന് ദീനാര്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ട്രോഫിയും 3,333 ദിര്‍ഹംസും ലഭിച്ചു.
രാത്രി ഏറെ വൈകി തുടങ്ങിയ പരിപാടിയിലും കാസര്‍കോടിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകളും യു എ ഇ യുടെ കലാ - സാംസ്‌കാരിക - വാണിജ്യ മേഖലയിലെ പ്രമുഖരും സംബന്ധിച്ചു. അണങ്കൂര്‍ മേഖലയിലെ യു എ ഇയില്‍ താമസക്കാരായ താരങ്ങളെ അണിനിരത്തിയാണ് അണങ്കൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ -2 സോക്കര്‍ 2017 എന്ന പേരില്‍ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരവും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം അണങ്കൂര്‍ മേഖലയിലെ യു എ ഇയില്‍ താമസക്കാരായ കുടുംബങ്ങളെ ഉള്‍പെടുത്തി അണങ്കൂറിയന്‍സ് മീറ്റ് കൂടി സംഘടിപ്പിച്ചത് ജന പങ്കാളിത്തം കൂടാന്‍ കാരണമായി.
കാസര്‍കോടിന്റെ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ബഷീര്‍ എം കെ കിക്ക് ഓഫ് ചെയ്തു. യു എ ഇ യുടെ കലാ - സാംസ്‌കാരിക - സാമൂഹ്യ - വാണിജ്യ മേഖലയിലെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അന്‍സാര്‍ കൊയിലാണ്ടി, ഫൈസല്‍ മുഹ്‌സിന്‍ ദീനാര്‍, ഇക്ബാല്‍ ഹബ്ത്തൂര്‍, സാബിര്‍ എ എം ടി, ആബിദ് ജി എം സി, സുഹൈര്‍ യഹ് യ തളങ്കര, അബ്ദുല്‍ ഖാദര്‍ ടി എം, സാലി ടി കെ, സുബൈര്‍ പള്ളിക്കാല്‍, ഹനീഫ് മീത്തല്‍, അബ്ദുല്ല ബി എം സി, കുഞ്ഞാമു അണങ്കൂര്‍, കബീര്‍ പള്ളിക്കാല്‍, മുഹമ്മദ് പള്ളിക്കാല്‍, ശിഹാബ് ശുക്രിയ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Keywords: Dubai, News, Anagoor, Football, Entertainment, Tournament, Travels, Trophy, Sponsor.