city-gold-ad-for-blogger

ആലൂര്‍ സമസ്ത സുന്നി ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 13/08/2016) ദുബൈ ആസ്ഥാനമാക്കി ആലൂര്‍ സമസ്ത സുന്നി ജമാഅത്ത് ഗള്‍ഫ് എന്ന സംഘടന രൂപവല്‍ക്കരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും അതിന്റെ പോഷക സംഘടനകളുടെയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ആലൂര്‍ പ്രദേശത്തെ മത സാംസ്‌കാരിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്ന ആലൂര്‍ നിവാസികളായ പ്രവാസികള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചത്.

ചെയര്‍മാനായി ലത്വീഫ് എ എം (ദമാം), ജനറല്‍ സെക്രട്ടറിയായി നൗഷാദ് കോളോട്ട് (ദുബൈ), ട്രഷററായി താജുദ്ദീന്‍ എ ടി (ഷാര്‍ജ), വൈസ് ചെയര്‍മാന്‍മാരായി ബഷീര്‍ മീത്തല്‍ (ബഹ്‌റൈന്‍), അഷ്‌റഫ് കോളോട്ട് (ഷാര്‍ജ), ജോയിന്റ് സെക്രട്ടറിമാരായി സനാഫ് എ കെ (സൗദി), സല്‍മാന്‍ ഫാരിസ് (ദുബൈ) ഓഡിറ്റര്‍മാരായി റഹീം തായത്ത് (ദുബൈ), മുത്തലിബ് അക്കര (ഒമാന്‍) എന്നിവരെയും തെരെഞ്ഞെടുത്തു.

മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസം അനുഭവിക്കുന്നവരെ നവ മാധ്യമ കൂട്ടായ്മയിലൂടെയാണ് കോര്‍ത്തിണക്കിയത്.

ആലൂര്‍ സമസ്ത സുന്നി ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി ഭാരവാഹികള്‍

Keywords : Gulf, Committee, Office- Bearers, Meeting, Aloor Samastha Sunni Jama ath.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia