Health Awareness | ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് എകെഎം അശ്റഫ് എംഎൽഎ
● ‘ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി ലോകത്ത് വ്യാപകമായ ബോധവൽക്കരണം അത്യാവശ്യമാണ്.
● ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ഉപസമിതികൾ രൂപീകരിച്ചു.
● ലൈഫ്‌സ്റ്റൈൽ ആൻഡ് ഈവന്റ്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനായി ഉപസമിതികൾക്ക് രൂപം നൽകി.
ദുബൈ: (KasargodVartha) ആരോഗ്യം അത്യമൂല്യമായ സമ്പത്താണെന്നും, ആരോഗ്യകരമായ യുവത്വമാണ് സമൂഹത്തിന്റെ നട്ടെല്ലെന്നും എ.കെ.എം. അഷറഫ് എം.എൽ.എ പറഞ്ഞു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ മോർണിംഗ് ടോക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിയന്ത്രിതമായ ഭക്ഷണക്രമവും വ്യായാമക്കുറവും മൂലം രോഗാതുരമായ ഒരു സമൂഹം രൂപപ്പെടുകയാണെന്നും, കടിഞ്ഞാണില്ലാത്ത ജീവിതശൈലിയും മാനസിക സമ്മർദ്ദവും പ്രവാസികളടക്കമുള്ള ഒരു വിഭാഗത്തെ അകാല വാർദ്ധക്യത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി ലോകത്ത് വ്യാപകമായ ബോധവൽക്കരണം അത്യാവശ്യമാണ്. കെ.എം.സി.സി പോലുള്ള സംഘടനകൾക്ക് ഈ മേഖലയിൽ വലിയ പങ്കുവഹിക്കാനാകും,’ അദ്ദേഹം പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കാരുണ്യ മേഖലകളിൽ നടത്തുന്ന സേവനങ്ങളെ എം.എൽ.എ പ്രശംസിച്ചു. കാസർഗോഡിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും ലോകത്തെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിൽ കെ.എം.സി.സിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സിയിൽ പുതിയ ഉപസമിതികൾ രൂപീകരിച്ചു
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ഉപസമിതികൾ രൂപീകരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, ഡിസീസ് കെയർ, സ്പോർട്സ്, ബിസിനസ്സ്, മതകാര്യം, റിലീഫ്, പ്രൊഫഷണൽ, കൈൻഡ്നെസ്സ്, മീഡിയ, ലീഗൽ, സർഗ്ഗധാര, ഹാപ്പിനെസ്, ലൈഫ്‌സ്റ്റൈൽ ആൻഡ് ഈവന്റ്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനായി ഉപസമിതികൾക്ക് രൂപം നൽകി.
പുതിയ ഉപസമിതികളുടെ ഭാരവാഹികൾ:
-
വിദ്യാഭ്യാസം ആൻഡ് കരിയർ വിംഗ്: ചെയർമാൻ - സലാം തട്ടാനിച്ചേരി, ജനറൽ കൺവീനർ - സൈഫുദ്ദീൻ മൊഗ്രാൽ
-
ഹെൽത്ത് ആൻഡ് ഫിറ്റ്നസ് വിംഗ്: ചെയർമാൻ - സി.എച്ച്. നൂറുദ്ദീൻ, ജനറൽ കൺവീനർ - റാഷിദ് പടന്ന
-
സാമൂഹിക സുരക്ഷ വിംഗ്: ചെയർമാൻ - ഇസ്മയിൽ നാലാം വാതുക്കൽ, ജനറൽ കൺവീനർ - ഫൈസൽ പട്ടേൽ
-
ഡിസീസ് കെയർ വിംഗ്: ചെയർമാൻ - സുബൈർ അബ്ദുല്ല, ജനറൽ കൺവീനർ - ഇബ്രാഹിം ബേരിക്കെ
-
സ്പോർട്സ് വിംഗ്: ചെയർമാൻ - റഫീഖ് പടന്ന, ജനറൽ കൺവീനർ - റഫീഖ് മാങ്ങാട്
-
ബിസിനസ്സ് ആൻഡ് ഫൈനാൻഷ്യൽ വിംഗ്: ചെയർമാൻ - ഹനീഫ് ബാവ നഗർ, ജനറൽ കൺവീനർ - ബഷീർ സി.എ
-
മതകാര്യം: ചെയർമാൻ - അബ്ബാസ് കെ.പി, ജനറൽ കൺവീനർ - ബഷീർ പാറപ്പള്ളി
-
റിലീഫ്: ചെയർമാൻ - ഹസൈനാർ ബീജന്തടുക്ക, ജനറൽ കൺവീനർ - മൊയ്തീൻ ബാവ
-
പ്രൊഫഷണൽ വിംഗ്: ചെയർമാൻ - സുനീർ പി.പി, ജനറൽ കൺവീനർ - അഷ്കർ ചൂരി
-
കൈൻഡ്നെസ് വിംഗ്: ചെയർമാൻ - ഫൈസൽ മുഹ്സിൻ, ജനറൽ കൺവീനർ - റഫീഖ് എ.സി
-
മീഡിയ: ചെയർമാൻ - പി.ഡി. നൂറുദ്ദീൻ, ജനറൽ കൺവീനർ - റഫീഖ് കാടങ്കോട്
-
ലീഗൽ സെൽ: ചെയർമാൻ - അഷറഫ് ബായർ, ജനറൽ കൺവീനർ - എ.ജി. റഹ്മാൻ
-
സർഗ്ഗധാര: ചെയർമാൻ - സുബൈർ കുബണൂർ, ജനറൽ കൺവീനർ - ഖാലിദ് പാലക്കി
-
ഹാപ്പിനെസ് വിംഗ്: ചെയർമാൻ - സിദ്ധീഖ് ചൗക്കി, ജനറൽ കൺവീനർ - ഹനീഫ് കട്ടക്കാൽ
-
ലൈഫ്‌സ്റ്റൈൽ ആൻഡ് ഈവന്റ്: ചെയർമാൻ - ആസിഫ് ഹൊസങ്കടി, ജനറൽ കൺവീനർ - അഷറഫ് ബച്ചൻ
ചടങ്ങിൽ ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് ഹൊസങ്കടി സ്വാഗതം ആശംസിച്ചു. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആറിന് സ്വീകരണം നൽകി. സി.എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ നഗർ, ഹസൈനാർ ബീജന്തടുക്ക, മൊയ്തീൻ ബാവ, ഫൈസൽ മുഹ്സിൻ, പി.ഡി. നൂറുദ്ദീൻ, സുബൈർ കുബണൂർ, അഷറഫ് ബായർ, തുടങ്ങിയ ജില്ലാ ഭാരവാഹികൾ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ നന്ദി പറഞ്ഞു.
#HealthyLifestyle, #KMCC, #ExpatriatesHealth, #DubaiNews, #CommunityWelfare, #KasargodNews