കെ എം സി സി അജ്മാന് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
Oct 24, 2015, 09:01 IST
അജ്മാന്: (www.kasargodvartha.com 24/10/2015) അജ്മാന് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച അജ്മാനിലെ കെ എം സി സി ആസ്ഥാനത്ത് നടന്ന യോഗം യു എ ഇ കെ എം സി സി ദേശീയ കമ്മിറ്റി ഉപാധ്യക്ഷന്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് അഷ്റഫ് നീര്ച്ചാല് അധ്യക്ഷത വഹിച്ചു.
അജ്മാന് കെ എം സി സി സംസ്ഥാന അധ്യക്ഷന്‍ സൂപി പാതിരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മജീദ് പന്തല്ലൂര്‍, ട്രഷറര്‍ സാലി സി എച്ച്, സംസ്ഥാന ഉപാധ്യക്ഷന്‍ ഷരീഫ് ഹാജി, സെക്രട്ടറി ഷരീഫ് കളനാട് എന്നിവര്‍ സംസാരിച്ചു. അജ്മാന് കെ എം സി സി കാസര്‍കോട് ജില്ലാ സെക്രട്ടറി ഷാഫി മാര്‍പനടുക്ക സ്വാഗതവും മുഹമ്മദ് എ.വൈ. നന്ദി പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള അനിവാര്യതയെ കുറിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങള്‍ കമ്മിറ്റി രൂപവത്കരിച്ചു.
മഞ്ചേശ്വരം മണ്ഡലം പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട്: അബുഫഹീം (ഖാദര്‍ ഉളുവാര്‍), വൈസ് പ്രസിഡണ്ടുമാര്‍: ഒ.എം. അബൂബക്കര്‍, ഹസന് ഉറുമി, ഫാറൂഖ് പൈവളിഗെ, സെക്രട്ടറി: പി.വൈ. ആസിഫ് ഉപ്പള, ജോയിന്റ് സെക്രട്ടറിമാര്‍: മുഹമ്മദ് ഷാഫി, അലി അടുക്ക, സമീര്‍ പുത്തിഗെ, ട്രഷറര്‍: മബ്റൂക് ഹമീദ്.