പേരക്കുട്ടിയുടെ തൊട്ടില്‍ കെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വരാനിരിക്കെ ഗൃഹനാഥന്‍ കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
Nov 18, 2016, 12:04 IST
അജാനൂര്‍: (www.kasargodvartha.com 18/11/2016) പേരക്കുട്ടിയുടെ തൊട്ടില്‍ കെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വരാനിരിക്കെ ഗൃഹനാഥന്‍ കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. അജാനൂര്‍ ഇട്ടമ്മല്‍ ചാലിയംനായിലെ കെ.വി. മുഹമ്മദ് കുഞ്ഞി (50)യാണ് മരിച്ചത്. വെള്ളിക്കോത്തെ പരേതനായ അബ്ബാസിന്റെ മകനാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മകന്റെ കുട്ടിയുടെ തൊട്ടില്‍ കെട്ട് ചടങ്ങില്‍ പങ്കെടുക്കാനായി ശനിയാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് കുഞ്ഞി. ഭാര്യ: കുഞ്ഞാമി, മക്കള്‍: ദില്‍ഷാദ് (മസ്‌കത്ത്), ദില്‍ഷാന, സഫരീഫ, മുര്‍ഷിദ, ബുസ്താന. മരുമക്കള്‍: ബഷീര്‍ (അബൂദാബി), ജാഫര്‍ (ദുബൈ).

Keywords: Kasaragod, Kerala, Ajanur, Death, Gulf, kuwait, Obituary, Ajanur native dies in Kuwait.