city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Airfare | പെരുന്നാളും വേനലവധിയും; നാടണയാനുള്ള പ്രവാസികളുടെ മോഹങ്ങൾക്ക് വിലങ്ങ് തടി; കുതിച്ചുയര്‍ന്ന് വിമാന ടികറ്റ്

ദുബൈ: (www.kasargodvartha.com) ഇൻഡ്യയിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയർന്നത് പ്രവാസികൾക്ക് നാട്ടിൽ പെരുന്നാൾ ആഘോഷമെന്ന സ്വപ്‌നത്തിന് ഇത്തവണയും വിലങ്ങ് തടിയാവുന്നു. 30 മുതൽ 40 ശതമാനം വരെ വര്‍ധനവുണ്ടായെന്നാണ് പ്രവാസികൾ പറയുന്നത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരെയും കുടുംബമായി താമസിക്കുന്നവരെയുമാണ് നിരക്ക് വർധനവ് കൂടുതൽ ബാധിച്ചത്.

Airfare | പെരുന്നാളും വേനലവധിയും; നാടണയാനുള്ള പ്രവാസികളുടെ മോഹങ്ങൾക്ക് വിലങ്ങ് തടി; കുതിച്ചുയര്‍ന്ന് വിമാന ടികറ്റ്

ജൂൺ 28 ന് ബലിപെരുന്നാൾ ആയതിനാൽ യുഎഇയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഒരാഴ്ച അവധിയുണ്ട്. കൂടാതെ ജൂൺ അവസാനത്തോടെ വേനലവധിക്കായി സ്‌കൂളുകൾ അടയ്ക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് മിക്കവരും നാട്ടിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. എന്നാൽ, രണ്ട് വർഷത്തിലൊരിക്കൽ ഒന്ന് നാട്ടിൽ വരാൻ പോലും കഴിയാത്ത വിധം വിമാന കംപനികൾ കൊള്ള നടത്തുകയാണെന്നാണ് പ്രവാസികളുടെ ആരോപണം. ഈദ് പ്രമാണിച്ചുള്ള ഡിമാൻഡും വിമാന ഇന്ധനത്തിന്റെ വിലയിലെ വർധനയും കാരണമാണ് നിരക്ക് കൂടുന്നതെന്നാണ് വിമാന കംപനികളുടെ വാദം.

ജൂൺ 26, 27, 28 തീയതികളിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് വൺവേയ്ക്ക് 50,000 രൂപയോളമാണ് നിരക്ക്. കോഴിക്കോട്ടേക്കും മംഗ്ളൂറിലേക്കും 60,000 രൂപ വരെയും ഈടാക്കുന്നുണ്ട്. ദുബൈ അടക്കം ഗൾഫ് രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരക്കില്‍ വലിയ അന്തരമൊന്നുമില്ല. എയര്‍ ഇൻഡ്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കംപനികളെല്ലാം ഉയര്‍ന്ന നിരക്കാണ് ടികറ്റിന് ഈടാക്കുന്നത്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ അവധിയായതിനാൽ വിമാനനിരക്ക് രണ്ട് മാസത്തേക്ക് ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള യാത്രകൾ പ്രവാസികളുടെ കീശ കാലിയാക്കുമെന്നതാണ് അവസ്ഥ. കുറഞ്ഞവരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്കാകട്ടെ ഇത്രയും ഭീമമായ തുക നാട്ടിലേക്ക് പോകുന്നതിന് ചിലവഴിക്കാനുമാവില്ല.

ജീവിത ചിലവ് വര്‍ധിക്കുകയും വരുമാനം കുറഞ്ഞുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ടികറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി പാവപ്പെട്ട പ്രവാസികളെ എന്തിനാണ് കണ്ണീര് കുടിപ്പിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. അവധി - ആഘോഷ സമയങ്ങളിൽ നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ പിഴിയുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.

Keywords: News, World, Airfare, UAE, Dubai, Airfare, India, Ticket Rate, Bakrid, Airfare hike hits expats.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia