Air India | ഖത്വറിലേക്ക് 20 പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്‍ഡ്യ
ദോഹ: (www.kasargodvartha.com) ഖത്വറിലേക്ക് 20 പുതിയ പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്‍ഡ്യ. ഒക്ടോബര്‍ 30 മുതലാണ് മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈ 13, ഹൈദരാബാദ് നാല്, ചെന്നൈ മൂന്ന് എന്നിങ്ങനെയാണ് സര്‍വീസുകള്‍ എന്ന് അധികൃതര്‍ അറിയിച്ചു.
ഡെല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകള്‍. കഴിഞ്ഞ ദിവസം ഒക്ടോബര്‍ 30 മുതല്‍ ഹൈദരാബാദില്‍ നിന്ന് ദോഹയിലേയ്ക്ക് ഇന്‍ഡിഗോയും പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഖത്വറില്‍ നടക്കുന്ന ഫിഫ ലോകകപ് മുന്‍നിര്‍ത്തിയാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
Keywords: Doha, news, Gulf, World, Top-Headlines, Air-India, Qatar, Air India Announces 20 New Direct Flights To Doha.