city-gold-ad-for-blogger

Championship | സിബിഎസ്ഇ സ്‌കൂള്‍ യുഎഇ ക്ലസ്റ്റര്‍ സ്‌കേറ്റിംഗ് ചാംപ്യന്‍ഷിപില്‍ മികച്ച നേട്ടവുമായി കാസര്‍കോട് സ്വദേശി അഹ്മദ് ശഹ്ലാന്‍

ശാര്‍ജ: (www.kasargodvartha.com) സിബിഎസ്ഇ സ്‌കൂള്‍ യുഎഇ ക്ലസ്റ്റര്‍ സ്‌കേറ്റിംഗ് ചാംപ്യന്‍ഷിപില്‍ മികവ് കാട്ടി കാസര്‍കോട് തളങ്കര സ്വദേശി അഹ്മദ് ശഹ്ലാന്‍ നേട്ടം കൈവരിച്ചു. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൈതാനത്ത് ജനുവരി ഏഴ്, എട്ട് തീയതികളിലായി നടന്ന ഇന്‍ലൈന്‍ / ക്വാഡ്‌സ് സ്‌കേറ്റിംഗ് ചാംപ്യന്‍ഷിപില്‍ 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിവിധ ഇനം മത്സരങ്ങളിലായിരുന്നു ശഹ്ലാന്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.
           
Championship | സിബിഎസ്ഇ സ്‌കൂള്‍ യുഎഇ ക്ലസ്റ്റര്‍ സ്‌കേറ്റിംഗ് ചാംപ്യന്‍ഷിപില്‍ മികച്ച നേട്ടവുമായി കാസര്‍കോട് സ്വദേശി അഹ്മദ് ശഹ്ലാന്‍

300 മീറ്റര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 1000 മീറ്റര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും 500 മീറ്റര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് ശഹ്ലാന്‍ കരസ്ഥമാക്കിയത്. ഇതോടെ ഹരിയാനയില്‍ നടക്കുന്ന ദേശീയ തല സിബിഎസ്ഇ സ്‌കേറ്റിംഗ് ചാംപ്യന്‍ഷിപില്‍ പങ്കെടുക്കാനുള്ള അര്‍ഹതയും ശഹ്ലാന്‍ നേടി.
           
Championship | സിബിഎസ്ഇ സ്‌കൂള്‍ യുഎഇ ക്ലസ്റ്റര്‍ സ്‌കേറ്റിംഗ് ചാംപ്യന്‍ഷിപില്‍ മികച്ച നേട്ടവുമായി കാസര്‍കോട് സ്വദേശി അഹ്മദ് ശഹ്ലാന്‍

ശാര്‍ജ ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ശാര്‍ജയിലുള്ള തളങ്കര സ്വദേശി സുബൈര്‍ പള്ളിക്കാല്‍ - സുനീശ റഹ്മത് ദമ്പതികളുടെ മകനാണ്.

Keywords:  Latest-News, World, Top-Headlines, Gulf, Kasaragod, Student, Championship, Sports, Sharjah, UAE, Winner, Ahmad Shahlan, CBSE School UAE Cluster Skating Championship, Ahmad Shahlan with great achievement in CBSE School UAE Cluster Skating Championship.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia