'അഴിമതി രഹിത ജീവിതം നയിക്കുക എന്നത് അതീവ ദുഷ്‌ക്കരമായ വെല്ലുവിളി'
Apr 16, 2021, 13:42 IST
ദോഹ: അഴിമതി രഹിത സംശുദ്ധ ജീവിതം നയിക്കുക എന്നത് ഒരു പ്രവര്‍ത്തകനെ സംബന്ദ്ധിച്ചെടത്തോളം അതീവ ദുഷ്‌ക്കരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ കാലഘട്ടമെന്ന് കാസര്‍ക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി.ബഷീര്‍ പ്രസ്താവിച്ചു. അഴിമതി ജനകീയവല്‍ക്കരിക്കപ്പെട്ട ഈ കാലത്ത് അഴിമതി നടത്താത്തവന്‍ ഒന്നിനും കൊള്ളാത്തവനായി പലരും കണക്കാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഖത്തര്‍, കാസര്‍ക്കോട് ജില്ല കെ എം സി സി സംഘടിപ്പിച്ച സ്വീകരണ യോഗത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എം ടി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മുന്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലക്ക് വേണ്ടി ട്രഷറര്‍ കാദര്‍ ഉദുമ ഉപഹാരവും ജനറല്‍ സെക്രട്ടറി ആദംകുഞ്ഞി തളങ്കര, അഷറഫ് ആനക്കല്‍, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പിരിക്ക, ജലീല്‍ കാഞ്ഞങ്ങാട്, എന്‍.ബഷീര്‍ തുടങ്ങിയവര്‍ എ. ജി സി ബഷീറിന് ഷാള്‍ അണിയിക്കുകയും ചെയ്തു.
എം.പി ഷാഫി ഹാജി, അബ്ദുല്‍ നാസര്‍, മഹമൂദ് മുട്ടം, കെ എസ് മുഹമ്മദ് കുഞ്ഞി, ബഷീര്‍ എം വി, കെ എസ് അബ്ദുള്ള കുഞ്ഞി, മുസ്തഫ ബാങ്കോട്, സാദിക്ക് പാക്യാര, ലുക്മാന്‍ തളങ്കര,ആരിഫ് ഒറവങ്കര തുടങ്ങിയവര്‍ ആശംസ പ്രസംഗവും നടത്തി. ആദം കുഞ്ഞി തളങ്കര സ്വാഗതവും മൊയ്തു ബേക്കല്‍ നന്ദിയും പറഞ്ഞു.