അഫ്‌സല്‍ മെട്ടമ്മല്‍ ദുബൈ കെ.എം.സി.സി ജില്ലാ സെക്രട്ടറി
Apr 26, 2012, 12:00 IST
ദുബൈ: ദുബൈ -കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ സെക്രട്ടറിയായി അഫ്‌സല്‍ മെട്ടമ്മലിനെ തെരഞ്ഞെടുത്തൂ. കഴിഞ്ഞ ദിവസം ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പുതിയ മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കൗണ്‍സില്‍ യോഗം യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അഫ്‌സല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായിട്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനം ലഭിച്ചത്. മുസ്ലിം യൂത്ത് ലീഗിലൂടെയായിരുന്നു സംഘടനാ രംഗത്ത് സജീവമായത്. സംഘടനാ രംഗത്ത് ശാസ്ത്രീയമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് കൊണ്ട് ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സിയെ പ്രവാസ ഭൂമിയിലെ ശ്രദ്ധേയ കേന്ദ്രമാക്കി മാറ്റുവാന്‍ അഫ്‌സലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന അഫ്‌സലിനെ തേടി ജില്ലാ സെക്രട്ടറി പദവി വന്ന് ചേര്‍ന്നത് ദുബൈ-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സിക്ക് ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് പഞ്ചായത്ത് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് എന്‍.പി. ഹമീദ്, ജനറല്‍ സെക്രട്ടറി വി.പി.പി. ആരിഫലി എന്നിവര്‍ പറഞ്ഞു. അഫ്‌സല്‍ മെട്ടമ്മലിനെ തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം തട്ടാനിച്ചേരി, ജന: കണ്‍വീനര്‍ അഷ്‌റഫ്. കെ. തങ്കയം, മണ്ഡലം കെ.എം.സി.സി ജന: സെക്രട്ടറി മുഹമ്മദലി. ടി. തൃക്കരിപ്പൂര്‍, കെ.എം.സി.സി ഗൈഡന്‍സ് വിംഗ് ചെയര്‍മാന്‍ എന്‍.വി. ഇഖ്ബാല്‍, നൗഷാദ് കൂലേരി എന്നിവര്‍ അഭിനന്ദിച്ചു. ദുബായിലെ അസ്മാസ് ട്രേഡിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അഫ്‌സല്‍ മെട്ടമ്മല്‍.

Keywords: Dubai-KMCC, kasaragod, Gulf, Secretary, District