city-gold-ad-for-blogger

അബൂദാബിയില്‍ ശെയ്ഖ് മുഹമ്മദിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഖത്തര്‍ രാജകുടുംബാംഗത്തെ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

ദോഹ: (www.kasargodvartha.com 15.01.2018) ഗള്‍ഫ് പ്രതിസന്ധിക്ക് ആക്കം വര്‍ദ്ധിപ്പിച്ച് പുതിയ വെളിപ്പെടുത്തലുമായി ഖത്തര്‍ രാജകുടുംബാംഗം. ഖത്തറില്‍ നിന്നും  അല്‍ ജസീറ ചാനല്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍താനി യു എ ഇക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

യുഎ ഇ കിരീടാവകാശി ശെയ്ഖ് മുഹമ്മദിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ അബൂദാബിയില്‍ എത്തിയതെന്നും എന്നാല്‍ തന്നെയിപ്പോള്‍ തടവിലാക്കിയിരിക്കുകയാണെന്നും ശെയ്ഖ് അബ്ദുല്ല പറയുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഖത്തറിലെ ജനങ്ങള്‍ നിരപരാധികളാണെന്ന് ഞാന്‍ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എന്ത് സംഭവിച്ചാലും അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ശെയ്ഖ് മുഹമ്മദിനായിരിക്കും, ശെയ്ഖ് അബ്ദുല്ല പറഞ്ഞു.

അബൂദാബിയില്‍ ശെയ്ഖ് മുഹമ്മദിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഖത്തര്‍ രാജകുടുംബാംഗത്തെ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

അതേസമയം വീഡിയോയിലെ ആരോപണത്തോട് പ്രതികരിക്കാന്‍ യു എ ഇ തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ ജൂണിലാണ് യു എ ഇ, സൗദി അറേബ്യ, ബഹ് റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The video could not be immediately authenticated, while Emirati officials were not immediately available for comment.

Keywords: Gulf, UAE, Qatar, World, Gulf, news, Doha, Abudhabi, Qatar, 'Afraid Something Could Happen': Qatar Sheikh Alleges Detained In UAE 



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia