കാസര്‍കോട് ആദൂര്‍ സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 12, 2012, 16:02 IST
അബുദാബി: ആദൂര്‍ സ്വദേശിയായ യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ കൊട്ടച്ചാലിലെ കെ.എം. ഹസൈനാര്‍ ഹാജി-ബീഫാത്വിമ ദമ്പതികളുടെ മകന് മുഹമ്മദ്കുഞ്ഞി(28)യാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ജോലിസ്ഥലത്തുവെച്ചാണ് മുഹമ്മദ്കുഞ്ഞി കുഴഞ്ഞുവീണത്.
ഉടന്‍തന്നെ തൊട്ടടുത്ത എന്‍.എം.സി. ആശുപത്രിയിലെത്തിച്ചെങ്കിലും അധികംവൈകാതെ മരണപ്പെടുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് മുഹമ്മദ്കുഞ്ഞി അബുദാബിയില്‍ എത്തിയത്. ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍പോയി തിരിച്ചുവന്നത്. അബുദാബി മുസഫയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിച്ചു.
സഹോദരങ്ങള്‍: സുബൈര്‍, മുനവ്വര്‍ (ദുബൈ), ആഇശ,ഖദീജ, മറിയുമ്മ, അസ്ഹ.

Keywords: Kasaragod, Abudhabi, Dubai, Obituary, Hospital, Adoor, Kerala, Mohammed Kunhi, Malayalam News.