city-gold-ad-for-blogger

അടുക്കത്ത്ബയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് യു.എ.ഇ. എഡിഷന്‍: അഞ്ചില്ലം സൂപ്പര്‍ സ്റ്റാറിന്റെ ലോഗോ പ്രകാശനം ചെയ്തു


ഷാര്‍ജ: (www.kasargodvartha.com 03.04.2016) അടുക്കത്ത്ബയല്‍ ഗള്‍ഫ് ഗോളിന്റടി ഫ്രണ്ട്‌സ് സംഘടിപ്പിക്കുന്ന എ.പി.എല്‍ 2016 യു.എ.ഇ. എഡിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് 14ന് ഷാര്‍ജ മിനി സ്‌റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അഞ്ചില്ലം സൂപ്പര്‍ സ്റ്റാറിന്റെ ലോഗോ പ്രകാശനം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് യു.എ.ഇ. ചീഫ് എഡിറ്ററുമായ കെ എം അബ്ബാസ്, കരീം തളങ്കരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റന്‍ സമീര്‍, ഹനീഫ് മംഗല്‍പ്പാടി, നസീര്‍ തായല്‍, ശാനു കുതിര്‍, അസ്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.

അടുക്കത്ത്ബയല്‍ പ്രവാസികള്‍ കഴിഞ്ഞ മാര്‍ച്ച് 18ന് അല്‍ സബീല്‍ പാര്‍ക്കില്‍ വിളിച്ച് ചേര്‍ത്ത കൂട്ടായ്മയിലൂടെയാണ് അടുക്കത്ത്ബയല്‍ പ്രവാസികളുടെ ചിരകാല സ്വപ്നമായ അടുക്കത്ത്ബയല്‍ പ്രീമിയര്‍ ലീഗ് എന്ന ആശയത്തിലേക്ക് വഴിതുറന്നത്. അടുക്കത്ത്ബയല്‍ കൂട്ടായ്മയ്ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച യു.എ.ഇ.യിലുള്ള അടുക്കത്ത്ബയലിലെ മുഴുവന്‍ പ്രവാസികളുടെയും പ്രത്യേകിച്ച് നജീബ് ലുക്കസ്, കരീം സഅദിയ, ഫിറോസ് അബ്ദുല്ല, ബദ്‌റുദ്ദീന്‍, സുബൈര്‍ തായല്‍ എന്നിവരുടെയും നിരന്തര ശ്രമഫലമായാണ് ഈ ഒരു കൂട്ടായ്മയും അതോടനുബന്ധിച്ചുളള പ്രീമിയര്‍ ലീഗും സാക്ഷാത്കരിക്കാന്‍ വേണ്ടി പോവുന്നത്.

അടുക്കത്ത്ബയല്‍ കേന്ദ്രീകരിച്ചുള്ള എട്ട് ടീമുകള്‍ രൂപപ്പെടുത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കരീം സഅദിയുടെ അഞ്ചില്ലം, നജീബ് ലുക്കസിന്റെ കഫെ ക്രീം ഒഫന്‍ഡേര്‍സ്, ഇര്‍ഷാദിന്റെ സിറ്റി ഗോള്‍ഡ് ബോബ്ക്യാറ്റ്, ഇഖ്ബാലിന്റെ ടി.കെ.എം, ഷാനവാസിന്റെ ബാങ്‌സ്, ഹാരിസ് തായലിന്റെ ഹിറ്റ് ഇന്റര്‍നാഷണല്‍, റഹ്മാന്‍ തായലിന്റെ 23 മെക്‌സിക്കന്‍, മാഹിന്‍ ടി കെ യുടെ ക്‌സാപ്പിയോസ് എന്നീ ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരക്കുന്നത്.

ഇന്ന് ലോകം തന്നെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു കായിക വിനോദമാണ് ക്രിക്കറ്റ്. ഈ ഒരു വിനോദം തന്നെ അടുക്കത്ത്ബയല്‍ കൂട്ടായ്മ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് അവരുടെ സുന്ദരമായ നാടിന്റെ സൗഹാര്‍ദവും, സമാധാനവും, സ്‌നേഹവും, ഐക്യവും നിലനിര്‍ത്താന്‍ ഈ പ്രീമിയര്‍ ലീഗ് ഒരു പ്രചോദനമാകും എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.

അടുക്കത്ത്ബയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് യു.എ.ഇ. എഡിഷന്‍: അഞ്ചില്ലം സൂപ്പര്‍ സ്റ്റാറിന്റെ ലോഗോ പ്രകാശനം ചെയ്തു

Keywords : Sharjah, Cricket Tournament, Logo, Release, Adukathbail Premier League.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia