ഷാര്‍ജയില്‍ വാഹനാപകടം: നാല് മാസമായി അബോധാവസ്ഥയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു
Aug 22, 2015, 14:00 IST
ഷാര്‍ജ: (www.kasargodvartha.com 22/08/2015) റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. മടിയനിലെ മമ്മിക്കാന്റെ അസിനാര്‍ എന്ന ഹസൈനാര്‍ (52) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് നാല് മാസമായി ഷാര്‍ജയിലെ അല്‍ഖാസിമിയ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു.
ഷാര്‍ജയിലെ വ്യാപാരിയായിരുന്നു ഹസൈനാര്‍. മാണിക്കോത്തെ മദീന ഡിന്നര്‍സെറ്റിന്റെ ആദ്യകാല ഉടമകളില്‍ ഒരാളായിരുന്നു. ഹസൈനാറിനെ പരിചരിക്കാന്‍ ഒരു മാസം മുമ്പ് ഷാര്‍ജയിലേക്ക് പോയ ഭാര്യ ദൈനബി കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഏകമകന് ഇര്ഫാന് ഷാര്‍ജയില്‍ പിതാവിന്റെ കടയിലാണ് ജോലിനോക്കുന്നത്.
Keywords : Kanhangad, Kerala, Death, Gulf, Accident, Injured, Hospital, Treatment, Hassainar.
Advertisement:

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.