അബുദാബി തളങ്കര ജമാഅത്തിന്റെ 'എന്റെ തളങ്കര' സംഗമം ശ്രദ്ധേയമായി
Jan 18, 2016, 09:00 IST
അബുദാബി: (www.kasargodvartha.com 18/01/2016) ജമാഅത്തിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബിയിലെ തളങ്കര നിവാസികള്‍ക്കായി സംഘടിപ്പിച്ച 'എന്റെ തളങ്കര' കുടുംബ സംഗമം ശ്രദ്ധേയമായി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രസിഡണ്ട് ബാഷ സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്തിനെ കുറിച്ചുള്ള വിവരണം സെക്രട്ടറി എന്‍.എം അബ്ദുല്ല സദസിന് നല്‍കി.
ജമാഅത്ത് മെമ്പര്‍മാര്‍ കുടുംബ സമേതം സംഗമത്തില്‍ പങ്കെടുത്തു. വ്യത്യസ്ത ഭാഗങ്ങളില്‍ വേറിട്ട് താമസിക്കുന്നവര്‍ അബുദാബി ഹെറിറ്റേജ് പാര്‍ക്കില്‍ ഒത്തു കൂടിയപ്പോള്‍ അത്യാഹ്ലാദം പങ്കുവെക്കാനും തനി കാസര്‍കോടന്‍ ശൈലിയില്‍ കൊര്‍ച്ച് ബിസ്യം പറയാനും ഒന്നിച്ചിരുന്നു. ചോറ് ബെയ്ക്കാനും പയം പൊരിച്ചത് തിന്ന് നാട്ടുകാര്യങ്ങള്‍ പറഞ്ഞ് പരസ്പര സ്‌നേഹങ്ങള്‍ കൈമാറി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും വിവിധ തരം കലാ കായിക മത്സരങ്ങളും അരങ്ങേറി.
ഇതിനോടനുബന്ധിച്ച് 'എന്റെ തളങ്കര'യെ കുറിച്ച് പ്രബന്ധ മത്സരവും സംഘടിപ്പിച്ചു. നാട്ടില്‍ നിന്ന് അന്യം നിന്നുപോകുന്ന ഗോരി, അപ്പച്ചെണ്ട്, കമ്പവലി തുടങ്ങിയ കളികളും അരങ്ങേറി. തളങ്കരയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും, ലിമണ്‍ സ്പൂണ്‍, മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍, സര്‍പ്രെയിസ് ക്വിസ് തുടങ്ങി പലതരം കളികളും സംഗമത്തിന് കൊഴുപ്പേകി. ആടിയും പാടിയും കളിച്ചും ചിരിച്ചും തളങ്കരക്കാരായവരുടെ ഈ സംഗമം എന്റെ തളങ്കരയിലൂടെ അബുദാബിയില്‍ പുനര്‍ജനിക്കുകയായിരുന്നു.
വിജയികള്‍ക്കുള്ള സമ്മാനം ഡോ. മൊയ്തീന്‍, ടി.എസ് ഗഫൂര്‍, ഷരീഫ് കോളിയാട്, മൊയ്തീന്‍ പള്ളിക്കല്‍, പി.കെ അബ്ദുല്‍ ഖാദര്‍ തുടങ്ങി യവര്‍ നിര്‍വഹിച്ചു. സിയാദ് തെരുവത്ത്, ഹബീബ് കൊട്ട, നൂറു ബാങ്കോട്, അഫ്‌സല്‍, സഫ് വാന്‍, റഹീസ് എന്നിവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു. ശിഹാബ് ഖാസിലൈന്‍ നന്ദി പറഞ്ഞു.
Keywords : Abu Dhabi, Thalangara, Meet, Inauguration, Jamaath-committee, Ente Thalangara.