city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

130 കിലോമീറ്റര്‍ വേഗതയില്‍ ഓടിയ കാറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി; മരണം മുന്നില്‍ കണ്ട ഡ്രൈവറെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി അബൂദാബി പോലീസ്, സംഭവം ഇങ്ങനെ

അബൂദാബി: (www.kasargodvartha.com 07.09.2018) 130 കിലോമീറ്റര്‍ വേഗതയില്‍ ഓടിയ കാറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട ഡ്രൈവറെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി അബൂദാബി പോലീസ്. അബുദാബി അല്‍ ഐന്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. വാഹനത്തിന്റെ വേഗത ഒരേതരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനമാണ് പൊടുന്നനെ തകരാറിലായത്.

130 കിലോ മീറ്റര്‍ വേഗതയിലോടുമ്പോഴാണ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചത്. ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായതോടെ വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കാതെയായി. ഇതോടെ ഡ്രൈവര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. 15 വാഹനങ്ങള്‍ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആര്‍ക്കും പരിക്കില്ലാതെ കാറിനെ അബുദാബി പോലീസ് നിയന്ത്രണത്തിലാക്കിയത്. ഗിയര്‍ ന്യൂട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നും മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നു അതെന്നും രക്ഷപ്പെട്ട ഡ്രൈവര്‍ വ്യക്തമാക്കി.

ഭയന്നുപോയ ഡ്രൈവര്‍ പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സ്റ്റെന്റുമായി 999 എന്ന നമ്പറിലാണ് ബന്ധപ്പെട്ടത്. ഡ്രൈവറുടെ പരിഭ്രമം മാറ്റി അദ്ദേഹത്തെ മാനസികമായി തയ്യാറാക്കുന്നതിനാണ് തങ്ങള്‍ ആദ്യം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുന്നിലുള്ള റോഡില്‍ നിന്ന് മറ്റ് വാഹനങ്ങളെ നിയന്ത്രിച്ച ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ നേരെ മുന്നിലെത്തിച്ചു. കാറിന്റെ വേഗത സാവധാനം കുറച്ചു. ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തിക്കുകയായിരുന്നു. ഡ്രൈവറുടെ ഫോണ്‍വിളി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് സര്‍വ സജ്ജമായിരുന്നുവെന്ന് അബുദാബി പോലീസ് പറയുന്നു.
130 കിലോമീറ്റര്‍ വേഗതയില്‍ ഓടിയ കാറിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി; മരണം മുന്നില്‍ കണ്ട ഡ്രൈവറെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി അബൂദാബി പോലീസ്, സംഭവം ഇങ്ങനെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Abudhabi, news, Gulf, Top-Headlines, Police, Abu Dhabi Police rescued a motorist whose SUV’s cruise control system failed when he was driving at 130km/h. He was driving on Al Ain road heading towards Abu Dhabi city when it happened.
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia