കാരുണ്യ പ്രവര്‍ത്തനം കര്‍ത്തവ്യമായി കരുതുന്നവരാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍: അബ്ദുല്ലാ ഫാറൂഖി
Jun 14, 2015, 09:06 IST
അബുദാബി: (www.kasargodvartha.com 14/06/2015) കാരുണ്യ പ്രവര്‍ത്തനം കര്‍ത്തവ്യമായി കരുതുന്നവരാണ് കെ.എം.സി.സി പ്രവര്‍ത്തകരെന്ന് യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ലാ ഫാറൂഖി പ്രസ്താവിച്ചു. അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രവര്‍ത്തനോദ്ഘാടനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്നവരാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍. രോഗികളെ സഹായിക്കുന്നതും, ഭവന രഹിതര്‍ക്ക് ബൈത്തുറഹമ വെച്ചു നല്‍കുന്നതും, പാവപ്പെട്ടവര്‍ക്ക് നിത്യവരുമാനത്തിനായി ഓട്ടോറിക്ഷകള്‍ അനുവദിക്കുന്നതും, കുടിവെള്ളം എത്തിക്കുന്നതും, വിദ്യാഭ്യാസ സഹായം ചെയ്യുന്നതും തുടങ്ങി ജീവകാരുണ്യ മേഖലയിലെ എല്ലാ രംഗത്തും നിറഞ്ഞ് പ്രവര്‍ത്തിക്കുന്നത് അത് ഞങ്ങളടങ്ങുന്ന സമൂഹത്തിന്റെ കര്‍ത്തവ്യമാണ് എന്ന ബോധം ഉള്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് പി.കെ അഹമദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. പ്രഗല്‍ഭ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് അബ്ദുല്‍ കരീം ഫൈസി 'ബദര്‍ യുദ്ധം ഒരു അതുല്യ ചരിത്രം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. അബുദാബി കെ.എം.സി.സി ട്രഷറര്‍ മുഹമ്മദ് സമീര്‍, അബ്ദുല്ല മൗലവി, ലത്വീഫ് കാസര്‍കോട് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍ പട്ട്‌ള നന്ദിയും പറഞ്ഞു.

Keywords : Abudhabi, Kasaragod, Kerala, District, KMCC, Inauguration, Programme, Gulf, Abdulla Faqooqi.