city-gold-ad-for-blogger

അനുശോചന യോഗവും പ്രാര്‍ത്ഥനാ സദസും നടത്തി

ദുബൈ: (www.kasargodvartha.com 09.09.2017) ബി എസ് സിയുടെ സ്ഥാപകരിലൊരാളും സാമൂഹ്യ സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന അബൂബക്കര്‍ സിദ്ദീഖിന്റെ പെട്ടെന്നുള്ള നിര്യാണത്തില്‍ ബി എസ് സി പ്രവാസി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദുബൈയില്‍ കുഞ്ഞാമു തൈവളപ്പിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബി എസ് സി യുടെ മെമ്പര്‍മാരും നാട്ടുകാരും സംബന്ധിച്ചു.

അനുശോചന യോഗവും പ്രാര്‍ത്ഥനാ സദസും നടത്തി

കുഞ്ഞാമു തൈവളപ്പും താജു ബെല്‍ക്കാടും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സിദ്ദീഖ് എന്ന സുഹൃത്തിനെ, സാമൂഹ്യ പ്രവര്‍ത്തകനെ, പരോപകാരിയെയൊക്കെയാണ് നഷ്ടമായതെന്ന് സ്വാഗതപ്രസംഗത്തില്‍ ബി എസ് സി ജനറല്‍ സെക്രട്ടറി തസ്‌ലീം ബെല്‍ക്കാട് പറഞ്ഞു. അദ്ദേഹത്തിന്റെ സഹായഹസ്തങ്ങള്‍ എന്നും ആര്‍ക്കും ലഭിക്കുമായിരുന്നുവെന്നും, എന്നും അദ്ദേഹത്തിന്റെ സംഭാവനകളെ ഓര്‍ക്കുമെന്നും തസ്‌ലീം ബെല്‍ക്കാട് പറഞ്ഞു.

പരസ്പരം സ്‌നേഹത്തോടെ ഒരു കൂട്ടായ്മയുടെ കൂടെ എന്നും പ്രവര്‍ത്തിക്കണമെന്നും നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ എന്നും അതര്‍ഹിക്കുന്നവര്‍ക്കു എത്തിക്കണമെന്നും അതിനു എല്ലാവരും സഹകരിക്കണമെന്നും തസ്‌ലീം ബെല്‍ക്കാട് കൂട്ടിച്ചേര്‍ത്തു. സിദ്ദീഖിന്റെ വേര്‍പാടിലൂടെ നഷ്ടമായത് ഉറ്റ സുഹൃത്തിനെയും കളിക്കൂട്ടുകാരനെയുമാണെന്ന് യോഗത്തില്‍ അധ്യക്ഷം വഹിച്ച ബി എസ് സി പ്രസിഡന്റ് കുഞ്ഞാമു തൈവളപ്പ് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചു നന്മയുള്ള കാര്യങ്ങള്‍ മാത്രമേ എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റൂ എന്നും വളരെ വലിയ സൗഹൃദ വലയം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നെന്നും കുഞ്ഞാമു തൈവളപ്പ് കൂട്ടിച്ചേര്‍ത്തു.

സംഘടനയില്‍ പ്രവര്‍ത്തിച്ചതല്ല എനിക്കോര്‍മ വരുന്നത്, മറിച്ചു എന്നെ ഒരു സുഹൃത്തെന്ന നിലയില്‍ ശുശ്രൂഷിച്ചതാണ്- അബ്ദുല്‍ റഷീദ് ബെല്‍ക്കാട് അനുസ്മരിച്ചു. ചികിത്സയ്ക്ക് ആശുപത്രിയില്‍ കിടന്നപ്പോള്‍ എനിക്ക് വേണ്ടി കിലോ മീറ്ററുകളോളം നടന്നു ദുബൈയില്‍ ഇളനീര്‍ വാങ്ങിച്ചു കൊണ്ടുവന്നത് ഒരിക്കലും മറക്കില്ല എന്ന് അബ്ദുല്‍ റഷീദ് പറഞ്ഞു.

തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ലത്വീഫ് വെല്‍ഫിറ്റ്, റിയാസ് ബെല്‍ക്കാട്, സെമിഉല്ല ലിപ്ടണ്‍, അന്‍സാരി സ്രാങ്, മുനീര്‍ ബെല്‍ക്കാട്, സമീര്‍ ബങ്കരക്കുന്ന്, മന്‍സൂര്‍, ഇര്‍ഷാദ്, യാസിര്‍, റമീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. റിഷാദ് കൊപ്പല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, Gulf, Remembrance, Programme, Meeting, Inauguration, Prayer, BSC, Aboobacker Sideeq.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia