നിയമ കുരുക്കില്‍പ്പെട്ട യുവാവിന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ ഇടപെടല്‍ അനുഗ്രഹമായി
Nov 12, 2016, 10:15 IST
അബുദാബി: (www.kasargodvartha.com 12/11/2016) സന്ദര്‍ശകവിസയില്‍ എത്തി നിയമ കുരുക്കില്‍പ്പെട്ട യുവാവിന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി യുടെ സമയോചിത ഇടപെടല്‍ അനുഗ്രഹമായി. മഞ്ചേശ്വരം മജിര്‍പള്ള സ്വദേശിക്കാണ് കെഎംസിസി തുണയായത്.
അഞ്ചു മാസം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ എത്തിയ ഇയാള്‍ ഒരു ഇറാന്‍ സ്വദേശിയുടെ കൂടെ കച്ചവടംചെയ്യാന്‍ വാഹനത്തില്‍ റുവൈസ് എന്ന സ്ഥലത്തു വെച്ച് എത്തിയപ്പോഴാണ് പോലീസ് പിടിയില്‍ അകപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനും അനധികൃത കച്ചവടം ചെയ്തതിനും ജയില്‍ ശിക്ഷയും അയ്യായിരം ദിര്‍ഹംസ് പിഴയും ചുമത്തി. ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാകട്ടെ ടൂറിസ്റ്റ് വിസ കാലാവധിയും കഴിഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോകാന്‍ ശ്രമിച്ചെങ്കിലും വന്‍ തുക അനധികൃത താമസക്കാരന്‍ എന്ന നിലയില്‍ പിഴചുമത്തപ്പെട്ടു. ഇതോടെ യാത്ര മുടങ്ങുകയും ചെയ്തു. ഈ വിവരം ശ്രദ്ധയില്‍ പ്പെട്ട കെ എം സി സി പ്രവര്‍ത്തകര്‍ എമിഗ്രേഷന്‍ പിഴ തുക കണ്ടെത്തുകയും യുവാവിന് നാട്ടിലേക്കു പോകാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തു.
തുടര്‍ന്ന് അവീര്‍ ജയിലില്‍ നിന്ന് പാസ്സ്‌പോര്‍ട്ടും മറ്റു യാത്ര രേഖകളും ശരിയാക്കി കഴിഞ്ഞ ദിവസം രാത്രിമംഗലാപുരത്തേക്കുള്ള വിമാനത്തില്‍ യാത്ര തിരിച്ചു. വിസ കാലാവധി കഴിഞ്ഞതിനാല്‍ വന്‍ തുക പിഴക്കു പുറമെ ബ്ലാക്ക് ലിസ്റ്റില്‍ പെടുമായിരുന്നു. അവസാന മണിക്കൂറിനുള്ളില്‍ രാജ്യംവിടാനായതു യുവാവിന് വലിയ അനുഗ്രമായി. വളരെ പാവപെട്ട കുടുംബത്തില്‍പ്പെട്ട ഇയാള്‍ക്ക് വേണ്ടി എത്രയും പെട്ടന്ന് തന്നെ ഇടപെടുകയും കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്ത അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസി സി പ്രവര്‍ത്തകര്‍ ഏറെ പ്രശംസിക്കപ്പെട്ടു.
Keywords: Gulf, Abudhabi, KMCC, Manjeshwaram, Tourist Visa, Business, Police, arrest, Validity, Penalty, Fine, Passport, Black list.