city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'എന്‍ഡോസള്‍ഫാന്‍ ഇരകളെ പ്രദര്‍ശന വസ്തുക്കളാക്കരുത്'

അബുദാബി: (www.kasargodvartha.com 08.11.2014) കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ പ്രദര്‍ശന വസ്തുക്കളാക്കുന്ന സ്ഥിതി വിശേഷം ഉയര്‍ന്നുവരികയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാസര്‍കോട് മുളിയാറിലെ പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ഇരകളുടെ ദുരിതം മുതലെടുക്കുന്ന സ്ഥിതിവിശേഷമുണ്ട്. എന്‍ഡോസള്‍ഫാന്റെ ഇരകളില്‍ ബഹുഭൂരിഭാഗം പേര്‍ക്കും നീതി ഇപ്പോഴും ഏറെ അകലെയാണ്. സര്‍ക്കാറില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ണതോതില്‍ ആയിട്ടില്ല. ഇരകളുടെ പൂര്‍ണ പുനരധിവാസത്തിനായി പ്രക്ഷോഭം തുടരുമെന്നും എന്‍ഡോസള്‍ഫാനെതിരായ സമരങ്ങളില്‍ തുടക്കം മുതല്‍ സജീവമായ പുഞ്ചിരി ക്ലബിന്റെ വൈസ് പ്രസിഡന്റ് അബ്ബാസ് മുതലപ്പാറ, ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനം അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ 11 പഞ്ചായത്തിലെ അംഗങ്ങള്‍ രോഗങ്ങള്‍ക്കൊപ്പം സാമൂഹിക പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ മടങ്ങുന്ന സ്ഥിതിവിശേഷവുമുണ്ട്. സ്ത്രീകളേയും കുട്ടികളേയുമാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ചത്. എട്ടും ഒമ്പതും പ്രാവശ്യം ഗര്‍ഭം അലസിപ്പോയ സ്ത്രീകളുമുണ്ട്. ഇപ്പോള്‍ അംഗവൈകല്യങ്ങളോടെ കുട്ടികള്‍ പിറന്നുവീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമഗ്രമായ പുനരധിവാസം നടപ്പാക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടാകണം.
'എന്‍ഡോസള്‍ഫാന്‍ ഇരകളെ പ്രദര്‍ശന വസ്തുക്കളാക്കരുത്'
സര്‍ക്കാറിന്റെ പട്ടികയില്‍ നിരവധി എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഉള്‍പെട്ടിട്ടില്ല. അതേസമയം, ദുരിതം ബാധിക്കാത്തവര്‍ രാഷ്ട്രീയ സ്വാധീനങ്ങളില്‍ ഉള്‍പെട്ട് സഹായങ്ങള്‍ കൈപ്പറ്റുന്നുണ്ട്. ഈ സ്ഥിതിവിശേഷം മാറണമെന്നും അവര്‍ പറഞ്ഞു. അതേസമയം, എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിര്‍ത്തിവെച്ച ശേഷം മുളിയാര്‍, പെര്‍ള, ബദിയടുക്ക, എന്‍മകജെ, പെരിയ തുടങ്ങിയ പഞ്ചായത്തുകളില്‍ പഴയ പ്രകൃതി ജീവിതം പതിയെ തിരിച്ചുവരുകയാണ്.

പാമ്പുകളും തവളകളും പക്ഷികളും പ്രദേശത്ത് വീണ്ടും എത്തിക്കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കല്‍ നിര്‍ത്തിയ ശേഷവും കശുമാവ് തോട്ടങ്ങളില്‍ വിളവുകള്‍ കുറവില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പൂര്‍ണ ആശ്വാസം ലഭിക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ പുഞ്ചിരി ക്ലബ്ബ് മുന്നില്‍ നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
മലയാളം വാരികക്കെതിരെ നമ്പി നാരായണന്‍ കോടതിയിലേക്ക്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്ത് കേരളം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia