എബി കുട്ടിയാനത്തിന് കെ.എസ്. അബ്ദുല്ല യങ്ങ് ടാലന്റ് അവാര്‍ഡ്
Sep 7, 2012, 17:02 IST
![]() |
A.B. Kuttiyanam |
സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഷറഫ് വേങ്ങാട്ട്, കാസര്‍കോട്ടെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ വി.വി. പ്രഭാകരന്‍, റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് സലാം തൃക്കരിപ്പൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകള്‍ എബി കുട്ടിയാനത്തിന്റെ രചനയെ വേറിട്ടു നിര്‍ത്തുന്നു.
കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തോളമായി ആനുകാലികങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എബി കുട്ടിയാനം ലേഖനങ്ങളും ഫീച്ചറുകളുമടക്കം ആയിരത്തോളം സൃഷ്ടികളാണ് നടത്തിയത്. നൂറിലേറെ കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മികച്ച സ്പോര്‍ട്സ് കോളമിസ്റ്റ്കൂടിയാണ് എബി.
സ്പോര്‍ട്സും സിനിമയും രാഷ്ട്രീയവുമടക്കമുള്ള വിഷയങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവും രചനയെ വ്യത്യസ്തമാക്കുന്നതായി ജൂറി വിലയിരുത്തി. ഐ.ടിയുടെ മുഴുവന്‍ സൗകര്യവും പ്രയോജനപ്പെടുത്തുന്ന കുട്ടിയാനം പേനകയ്യിലെടുക്കാതെ ഹൈടെക് രീതിയില്‍ രചന നടത്തുന്നതും ശ്രദ്ധേയമായ കാര്യമാണെന്ന് ജൂറി വിലയിരുത്തി. മികച്ച ക്വിസ്സ് മാസ്റ്ററും പേഴ്സനാലിറ്റി ഡവലപ്മെന്റ് ട്രെയിനറുമാണ്.
ബോവിക്കാനത്തെ പരേതനായ കുട്ടിയാനം അബ്ദുര്‍ റഹ്മാന്റെയും ബീഫാത്തിമയുടെയും മകനാണ്.
നവംബര്‍ ആദ്യവാരം റിയാദില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Keywords: A.B. Kuttiyanam, K.S. Abdulla, Award, Saudi Arabia, Gulf