city-gold-ad-for-blogger

ആസ്‌ക് ജി സി സിയുടെ കാരുണ്യവര്‍ഷം കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

ദുബൈ: (www.kasargodvartha.com 22/03/2016) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക്) കാരുണ്യ വര്‍ഷം 2016ന്റെ ഭാഗമായി ആലംപാടിയിലും സമീപ പ്രദേശങ്ങളിലുമുള്ള സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതിക്ക് തുടക്കമായി. ഗുണഭോക്താക്കള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ ആദ്യ ഗഡു ആസ്‌ക് ജി സി സി കമ്മിറ്റി ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചു.

ആസ്‌ക് ജി സി സിയുടെ കാരുണ്യവര്‍ഷം കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുചടങ്ങില്‍ വൈസ് പ്രസിഡണ്ട് മിര്‍ഷാദ് മേനത്ത്, സെക്രട്ടറി അജ്ജു, ജോയിന്റ് സെക്രട്ടറി ആക്കു, അനസ് മിഹ്‌റാജ്, വൈസ് പ്രസിഡണ്ട് ടി എം എ അഷ്‌റഫ്, സിദ്ദീഖ് ബിസ്മില്ല, ആസ്‌ക് ജി സി സി ട്രഷറര്‍ റിയാസ് ടി എ, വൈസ് പ്രസിഡണ്ട് മുസ്തഫ എരിയപ്പാടി, ജോയിന്റ് സെക്രട്ടറി സാദിഖ് ഖത്തര്‍, അബ്ബാസ് ഖത്തര്‍, കബീര്‍ മിഹ്‌റാജ്, ഫാഹിസ്, ശാഫി തുടങ്ങിയവര്‍ പങ്കെടുത്തു.


Keywords : Committee, Gulf, Inauguration, Alampady, AASC Alampady.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia