അബുദബിയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെ കാണാതായതായി പരാതി
May 11, 2021, 23:26 IST
അബുദാബി: (www.kasargodvartha.com 11.05.2021) അബുദാബിയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെ കാണാതായതായി പരാതി. മൊഗ്രാലിലെ മുഹമ്മദ് ഹനീഫയെ ആണ് കാണാതായത്. ഇത് സംബന്ധിച്ച് സഹോദരൻ അബുദാബി പൊലീസിൽ പരാതി നൽകി.
ശനിയാഴ്ച രാവിലെ 11 മണിയോടെ താമസ സ്ഥലത്ത് നിന്ന് പതിവ് പോലെ ഇറങ്ങിയിരുന്നു. നാല് മണിയോടെ ഭാര്യയുമായും ഫോണിലൂടെ സംസാരിച്ചിരുന്നു. എന്നാൽ അതിന് ശേഷം വിവരമൊന്നും ലഭിച്ചില്ല. ഫോൺ സ്വിച് ഓഫ് ആണ്. സമീപ സ്ഥലങ്ങളിലും ആശുപത്രികളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Keywords: News, Gulf, Abudhabi, Missing, Man, Work, Mogral, Top-Headlines, Kasaragod, Natives, Complaint, Kerala, A Kasargod resident working in Abu Dhabi has gone missing.