A Abdur Rahman | 'ആരോഗ്യ മന്ത്രിയുടെ സർകാർ ആശുപത്രികളിലെ സന്ദർശന പ്രഹസനം'; മൾടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ടുനിന്നത് ആരെ ബോധിപ്പിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ
Nov 11, 2023, 22:32 IST
കാസർകോട്: (KasargodVartha) ആരോഗ്യമേഖലയിൽ ജില്ലയിലെ ജനങ്ങൾ കടുത്ത ദുരിതവും അവഗണനയും നേരിടുമ്പോൾ കൊട്ടും കുരവയുമായി ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ജില്ലയിലെ ചില സർകാർ ആശുപത്രികൾ സന്ദർശിച്ച് നടത്തിയ കസർത്തുകൾ വിരോധാഭാസവും ജില്ലയോടുള്ള അവഗണനയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്മാൻ പറഞ്ഞു. പത്ത് വർഷം മുൻപ് ജില്ലക്ക് അനുവദിച്ച ഉക്കിനടുക്കയിലെ കാസർകോട് മെഡികൽ കോളജിൻ്റെ നിർമാണ പ്രവൃത്തി പാതിവഴിയിലായിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കയാണ്.
ജനങ്ങളുടെ ചിരകാല അഭിലാഷമായ മെഡികൽ കോളജിൻ്റെ നിർമാണം പൂർത്തീകരിക്കുന്നതിനും പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനും യാതൊരു താൽപര്യവുമില്ലാത്ത ഇടത് സർകാരിലെ ആരോഗ്യ മന്ത്രി ഒരു ദിവസം മുഴുവൻ ജില്ലയിലുണ്ടായിട്ടും കാസർകോട് മെഡികൽ കോളജിൽ സന്ദർശനം നടത്താത്തത് കയ്യൊഴിയാനുള്ള നീക്കത്തിൻ്റെ ഭാഗമാണ്. സർകാർ ആശുപത്രികളിൽ സന്ദർശന പ്രഹസനം നടത്തി ജനങ്ങളെയും രോഗികളെയും വിഡ്ഢികളാക്കാൻ ശ്രമിച്ച ആരോഗ്യ മന്ത്രിയോട് ചില രോഗികൾ ഉയർത്തിയ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും ഉത്തരമില്ലാതെ പോയത് മന്ത്രിയുടെ കഴിവ് കേടിൻ്റെ ബാക്കിപത്രമാണ്.
കോവിഡ് കാലത്ത് ജില്ലയിലെ ജനങ്ങൾ ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ പ്രയാസപ്പെടുകയും അതിർത്തി അടച്ചിട്ടതിനാൽ ചികിത്സ കിട്ടാതെ നിരവധിജീവനുകൾ പൊലിയുകയും ചെയ്ത സാഹചര്യത്തിൽ കാസർകോട്ട് മൾടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ ജില്ലക്കാരനായ പ്രവാസി വ്യവസായി രംഗത്ത് വരികയും ജനങ്ങളോട് നൽകിയ വാക്ക് പാലിച്ച് ആശുപത്രി യാഥാർത്ഥ്യമാക്കുകയും ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രിയെ ബന്ധപ്പെട്ടവർ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഉദ്ഘാടന ദിവസം തൊട്ടടുത്ത് തന്നെ മന്ത്രി ഉണ്ടായിട്ടും ചടങ്ങിൽ പങ്കെടുക്കാതെ വിട്ട് നിന്നത് കൊടിയ ചതിയും വഞ്ചനയും ജനങ്ങളുടെ ഇടയിലുള്ള അഭിനയവുമായിരുന്നു. ആരെ ബോധിപ്പിക്കാനാണ് മന്ത്രി മാറി നിന്നതെന്ന് വ്യക്തമാക്കണം. ജില്ലയുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ ഇത് സർകാരിനും വകുപ്പ് മന്ത്രിക്കും താൽപര്യം ഇല്ല എന്നതിൻ്റെ അവസാന തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട്ടെ ജനങ്ങൾ കണ്ടതെന്നും ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അബ്ദുർ റഹ്മാൻ പറഞ്ഞു.

Keywords: News, Top-Headlines,Kasaragod-News, Kasaragod, Gulf, A Abdur Rahman, Veena George, Malayalam News, A Abdur Rahman criticized health minister Veena George