city-gold-ad-for-blogger

Arrested | താമസ, തൊഴില്‍ നിയമലംഘനം; കുവൈതില്‍ 9 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ ഏഴുപേര്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരാണ്. ഒരാള്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചു വരികയായിരുന്നു. മറ്റൊരാളുടെ റെസിഡന്‍സ് കാലാവധി അവസാനിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം കുവൈതില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്.

Arrested | താമസ, തൊഴില്‍ നിയമലംഘനം; കുവൈതില്‍ 9 പ്രവാസികള്‍ അറസ്റ്റില്‍

Keywords: Kuwait City, Kuwait, News, Top-Headlines, Gulf, World, Arrest, Arrested, 9 Expats arrested for violating residence and work law.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia