ഒമാനില്‍ 571 പേര്‍ക്ക് കൂടി കോവിഡ്; 8 മരണം
Dec 13, 2020, 17:16 IST
മസ്‌കത്ത്: (www.kasargodvartha.com 13.12.2020) ഒമാനില്‍ 571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം എട്ട് പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വാരാന്ത്യ ദിനമാങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
അതേസമയം ഒമാനില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,26,240 ആയി. ആകെ 1471 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 721 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെ ആകെ 1,18,048 പേരാണ് രോഗമുക്തി നേടിയത്. 115 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
Keywords: News, Gulf, World, Top-Headlines, COVID-19, Treatment, hospital, 571 new coronavirus cases, 8 deaths reported in Oman