city-gold-ad-for-blogger

ഉമ്മുല്‍ഖുവൈനില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചതായി പൊലീസ്

ദുബൈ: (www.kasargodvartha.com 03.09.2021) ഉമ്മുല്‍ഖുവൈനില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയായിരിക്കും ഇളവ് പ്രബല്യത്തിലുണ്ടാവുക. ഓഗസ്റ്റ് ഒന്നിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട നിയമലംഘനങ്ങള്‍ ഇളവിന് അര്‍ഹമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യുഎഇ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ ഭീഷണിയാവുന്ന തരത്തില്‍ വാഹനം ഓടിക്കുക, പ്രത്യേക അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനിലോ ഷാസിയിലോ മാറ്റം വരുത്തുക, കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഈ ആനുകൂല്യത്തിന് അര്‍ഹമാവില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഉമ്മുല്‍ഖുവൈനില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചതായി പൊലീസ്

Keywords: Dubai, News, Gulf, World, Top-Headlines, Police, Umm Al Quwain, Fine, 50% discount on traffic fines in Umm Al Quwain from September 5-9

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia