അബൂദബിയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
Jan 9, 2020, 10:53 IST
അബൂദബി: (www.kasargodvartha.com 09.01.2020) കഴിഞ്ഞ ദിവസം അബൂദബിയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ ജാനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീര്‍(45 ) ആണ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. അബൂദബിയില്‍ നിന്ന് നാട്ടിലെത്തിച്ച മൃതദേഹം വീട്ടിലെത്തിച്ച ശേഷം ബങ്കളം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുനീര്‍. മരണസമയത്ത് നാട്ടില്‍ നിന്ന് പരിചരിക്കാനെത്തിയ ഭാര്യയും ബന്ധുക്കളും അരികില്‍ ഉണ്ടായിരുന്നു.
പരേതനായ പി വി മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സുഹൈന, സിദാന്‍ (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഹമീദ്, അബ്‌റദുല്‍ ഹിമാന്‍, അസീസ്, റഷീദ് ( ഷാര്‍ജ), റിയാസ് (ദുബൈ), ശാനിദ്, അഷറഫ് (ഓസ്‌ട്രേലിയ), റംഷാദ് (ഷാര്‍ജ), കുഞ്ഞായിശ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി ഭാരവാഹികള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abudhabi, News, Gulf, World, Treatment, Death, Hospital, 45 year old man died in Abu Dhabi