ഒമാനില്‍ 426 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം
Mar 10, 2021, 16:15 IST
മസ്‌കത്ത്: (www.kvartha.com 10.03.2021) ഒമാനില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപോര്‍ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 222 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,45,257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,35,227പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1,600 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ 208 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: News, Gulf, World, Top-Headlines, COVID-19, Hospital, Treatment, Death, 426 new covid cases, 3 deaths reported in Oman