city-gold-ad-for-blogger

പൊതുസ്ഥലങ്ങളില്‍ ഭയപ്പെടുത്തുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ചോടിച്ച സംഭവം; 4 പേര്‍ അറസ്റ്റില്‍

റിയാദ്: (www.kasargodvartha.com 31.07.2021) പൊതുസ്ഥലങ്ങളില്‍ ഭയപ്പെടുത്തുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ചോടിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സൗദി പൗരന്മാരാണ് അറസ്റ്റിലായ നാലുപേരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു. 20 വയസിനും മുപ്പത് വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ പേടിച്ച് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പൊതുസ്ഥലങ്ങളില്‍ ഭയപ്പെടുത്തുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ചോടിച്ച സംഭവം; 4 പേര്‍ അറസ്റ്റില്‍  

Keywords: Riyadh, News, Gulf, World, Top-Headlines, arrest, Police, 4 arrested in Saudi for wearing scary masks, pranking people

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia