city-gold-ad-for-blogger

കുവൈതില്‍ 3 വയസുകാരി കാറിടിച്ച് മരിച്ചു; യുവതി കസ്റ്റഡിയില്‍

കുവൈത് സിറ്റി: (www.kasargodvartha.com 28.02.2022) കുവൈതില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മുബാറകിയ മാര്‍കറ്റിലായിരുന്നു അപകടം. കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ വാഹനവും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കുവൈതില്‍ 3 വയസുകാരി കാറിടിച്ച് മരിച്ചു; യുവതി കസ്റ്റഡിയില്‍

അതേസമയം ബഹ്‌റൈനിലെ സീഫ് ഡിസ്ട്രിക്ടില്‍ പാര്‍കിങ് ലോടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരേ സ്ഥലത്ത് നടന്ന രണ്ട് സംഭവങ്ങളിലാണ് നടപടി. നിരവധി ആളുകള്‍ ചേര്‍ന്ന് അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Injured, Accident, Mubarakiya, 3 yr old run over by a car in Mubarakiya, died .

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia