യുഎഇയില്‍ വാഹനാപകടം; 2 പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം
റാസസല്‍ഖൈമ: (www.kasargodvartha.com 01.09.2021) യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതിയങ്ങാടി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ് മരിച്ചത്. ഇരുവരും ദിബ്ബ മോഡേണ്‍ ബേകെറിയിലെ ജീവനക്കാരാണ്.
റാക് 611 ബൈപാസിലായിരുന്നു അപകടം. ശാര്‍ജയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു ട്രെയിലറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഇമ്പിച്ചമ്മു പള്ളിക്കണ്ടി-സൈനബ് ദമ്പതികളുടെ മകനാണ് ഫിറോസ്. ഭാര്യ: സറീന. ശിവദാസ്, മാധവന്‍-വിമല ദമ്പതികളുടെ മകനാണ്. ഭാര്യ: കോമളവല്ലി. മക്കള്‍: ഗോപിക, കീര്‍ത്തന.
Keywords: News, Gulf, World, Top-Headlines, Injured, Death, Accident, 2 malayalies died in Saudi road accident