2 കാസര്‍കോട് സ്വദേശികള്‍ ഗള്‍ഫില്‍ മരണപ്പെട്ടു
Jul 6, 2020, 10:45 IST
ദുബൈ: (www.kasargodvartha.com 06.07.2020) 2 കാസര്‍കോട് സ്വദേശികള്‍ ഗള്‍ഫില്‍ മരണപ്പെട്ടു. തളങ്കര പള്ളിക്കാല്‍ സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ ഉസ്മാന്‍ പള്ളിക്കാല്‍ (64) ദുബൈയിലും മായിപ്പാടി മജല്‍ സ്വദേശിയും ചെമ്മനാട് താമസക്കാരനുമായ അബ്ബാസ് അബ്ദുല്ല മജല്‍ (60) റിയാദിലുമാണ് മരണപ്പെട്ടത്.
കറാമയില്‍ അല്‍ കറാമ ഗ്ലാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉസ്മാന്‍. രാവിലെ ചായ കുടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ അബ്ദുല്‍ ഖാദര്‍-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ ടി. മക്കള്‍: സഫ് വാന്‍ (ദുബൈ), ഫര്‍സാന, റിസ് വാന്‍. സഹോദരങ്ങള്‍: ഷാഫി ദുബൈ, അബൂബക്കര്‍, ജമീല, സൈനബ. മരുമകന്‍: അബ്ദുല്‍ ഖാദര്‍ കല്ലട്ര. ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റിയാദിലെ ജഫാല ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു അബ്ബാസ് അബ്ദുല്ല. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്വിമത് സാഹിറ. മക്കള്‍: ഇര്‍ഫാന, മുഹമ്മദ് ശഫീഖ്, ഫര്‍ഹാന. മരുമകന്‍: സീര്‍ മാങ്ങാട് (ഖത്തര്‍) സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ കരീം, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, ബീവി ഫാത്വിമ, സുലൈഖ, മൈമൂന. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനും നാട്ടുകാരനുമായ സി എല്‍ ഖലീല്‍ അറിയിച്ചു.

Keywords: Dubai, Gulf, news, Kasaragod, Top-Headlines, Death, Obituary, 2 Kasaragod natives died in Gulf
< !- START disable copy paste -->