city-gold-ad-for-blogger

ഗള്‍­ഫു­കാ­രന്‍ പ­തി­നെ­ട്ടു­കാ­രി­യു­മാ­യി മു­ങ്ങി­യ­താ­യി പ­രാതി

ഗള്‍­ഫു­കാ­രന്‍ പ­തി­നെ­ട്ടു­കാ­രി­യു­മാ­യി മു­ങ്ങി­യ­താ­യി പ­രാതി
കുമ്പ­ള: വീ­ട്ടു­കാര്‍­ക്കൊ­പ്പം ഉ­റ­ങ്ങാന്‍ കി­ട­ന്ന 18കാ­രി­യെ കാ­ണാ­തായി. ഗള്‍­ഫു­കാര­ന്റെ കൂ­ടെ ഒ­ളി­ച്ചോ­ടി­പ്പോ­യെ­ന്ന പ­രാ­തി­യില്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷണം ഊര്‍­ജ്ജി­ത­മാക്കി.

സു­ള്ള്യ സ്വ­ദേ­ശി­നിയാ­യ പ­തി­നെ­ട്ടു­കാ­രി­യെ­യാ­ണ് കാ­ണാ­താ­യത്. ഗള്‍­ഫു­കാ­രനാ­യ കു­മ്പള കൊ­ടി­യ­മ്മ­യി­ലെ മു­ഹ­മ്മ­ദി­ന്റെ കൂ­ടെ പോ­യ­താ­ണെ­ന്ന പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടു­കാര്‍ നല്‍കി­യ പ­രാ­തി­യില്‍ സു­ള്ള്യ പോ­ലീ­സാ­ണ് കേ­സെ­ടു­ത്തത്. ക­ഴിഞ്ഞ 21ന് പു­ലര്‍­ച്ചെ വീ­ട്ടു­കാര്‍ ഉ­ണര്‍­ന്ന­പ്പോള്‍ പെണ്‍­കു­ട്ടി­യെ കി­ട­പ്പു­മു­റി­യില്‍ ക­ണ്ടില്ല. ത­ലേ­ന്ന് രാത്രി ഭക്ഷ­ണം ക­ഴി­ച്ച് വീ­ട്ടു­കാര്‍­ക്കൊ­പ്പം ഉ­റ­ങ്ങാന്‍ കി­ട­ന്ന­താ­യി­രുന്നു.

തു­ടര്‍­ന്ന് ന­ട­ത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് കു­മ്പള കൊ­ടി­യ­മ്മ­യില്‍ താ­മ­സി­ക്കു­ന്ന ഗള്‍­ഫു­കാ­രനാ­യ മു­ഹ­മ്മ­ദി­ന്റെ കൂ­ടെ ഒ­ളി­ച്ചോ­ടി­യ­താ­ണെ­ന്ന് സൂ­ച­ന ല­ഭി­ച്ച­­തെ­ന്നു പ­രാ­തി­യില്‍ പ­റ­യുന്നു. ഇവ­രെ ക­ണ്ടെ­ത്താന്‍ സൈ­ബര്‍ സെല്ലി­ന്റെ സ­ഹാ­യ­ത്തോ­ടെ ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ആദ്യം ത­ള­ങ്ക­ര­യി­ലെ ട­വര്‍ ലൊ­ക്കേ­ഷ­നാ­ണ് കാ­ണി­ച്ചത്. എ­ന്നാല്‍ പി­ന്നീ­ട് ബ­ന്ധ­പ്പെ­ട്ട­പ്പോള്‍ ഫോണ്‍ സ്വി­ച്ച്­ഓ­ഫ് ചെയ്­ത നി­ല­യി­ലാണ്. ഇ­വര്‍ ബാം­ഗ്ലൂ­രി­ലേ­ക്ക് ക­ട­ന്ന­താ­യാ­ണ് പോ­ലീ­സി­ന് ല­ഭി­ച്ച സൂച­ന.

അ­തേ സമ­യം കാ­ണാതാ­യ ദിവ­സം ഉ­ച്ച­യ്­ക്ക് വീ­ട്ടി­ലേ­യ്­ക്ക് വി­ളി­ച്ച് ത­ന്നെ അ­ന്വേ­ഷി­ക്കേ­ണ്ട­തി­ല്ലെ­ന്ന് പെണ്‍­കു­ട്ടി പ­റ­ഞ്ഞി­രു­ന്നു­വ­ത്രെ. വീ­ട്ടു­കാര്‍ പെണ്‍­കു­ട്ടി­യെ തേ­ടി ഗള്‍­ഫു­കാ­ര­ന്റെ കു­മ്പള കൊ­ടി­യ­മ്മ­യി­ലെ വീ­ട്ടി­ലെ­ത്തി­യെ­ങ്കിലും അ­വിടെ­യൊന്നും മു­ഹ­മ്മ­ദിനെയോ പെണ്‍­കു­ട്ടിയെയോ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. ര­ണ്ടാഴ്­ച മു­മ്പാ­ണ് മു­ഹമ്മ­ദ് ഗള്‍­ഫില്‍ നിന്നും നാ­ട്ടി­ലെ­ത്തി­യത്. ഇ­രു­വരും ത­മ്മില്‍ നേര­ത്തെ പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു­.

Keywords:  Kumbala, Missing, Gulf, Girl, Case, Kasaragod, Gulf Expat.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia