കുവൈതില്‍ 16കാരനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Dec 26, 2021, 10:40 IST
കുവൈത് സിറ്റി: (www.kasargodvartha.com 26.12.2021) കുവൈതില്‍ 16കാരനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടില്‍ കുട്ടിയെ തൂങ്ങി മരിച്ചനിലയിലായിരുന്നു കണ്ടെത്തിയത്. അല്‍ നാഇം ഏരിയയിലായിരുന്നു സംഭവം. 16കാരന്റെ മൃതദേഹം കുട്ടിയുടെ ബന്ധുവായിരുന്നു കണ്ടതെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പെടെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Police, Death, Boy, 16 year old boy found dead in Kuwait
< !- START disable copy paste -->