ഒമാനില്‍ 1,454 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6 മരണം
Apr 26, 2021, 17:29 IST
മസ്‌കത്ത്: (www.kvartha.com 26.04.2021) ഒമാനില്‍ 1,454 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,014 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് പുതുതായി ആറ് കോവിഡ് മരണം കൂടി റിപോര്‍ട് ചെയ്തു. ഒമാനില്‍ ഇതുവരെ 1,90,270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒമാനില്‍ ഇതുവരെ 1,69,784 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1,983 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപോര്‍ട് ചെയ്തത്. 815 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: Muscat, News, Gulf, World, Top-Headlines, COVID-19, Death, Hospital, Treatment, 1,454 new coronavirus cases, 6 deaths reported in Oman