city-gold-ad-for-blogger

ദുബൈ മറീനയില്‍ 14നില കെട്ടിടത്തിന് തീ പിടിച്ചു, ആളപായമില്ല, വീഡിയോ

ദുബൈ:(www.kasargodvartha.com 13/05/2018) ദുബൈ മറീനയിലെ 14 നില കെട്ടിടത്തിന് തീ പിടിച്ചു. മറീന മാളിനടുത്തുള്ള സെന്‍ ടവറിലാണ് ഞായറാഴ്ച രാവിലെ തീ പിടിത്തമുണ്ടായത്. 14 നില കെട്ടിടത്തില്‍ നിരവധി താമസകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്ത് സിവില്‍ ഡിഫന്‍സ്, ദുബൈ പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി താമസക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് ആളപായം ഇല്ലാതാക്കി.

തീ നിയന്ത്രണ വിധേയമായതായും പ്രദേശം ദുബൈ പോലീസ്
നിയന്ത്രണത്തിലാണെന്നും ദുബൈ മീഡിയാ ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. 14 നില കെട്ടിടത്തിലെ താമസക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം. ബഹു നില കെട്ടിടത്തില്‍ മുഴുവനും തീ പടര്‍ന്നു എന്നാല്‍ പ്രദേശത്തെ കെട്ടിടങ്ങളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല.

ദുബൈ മറീനയില്‍ 14നില കെട്ടിടത്തിന് തീ പിടിച്ചു, ആളപായമില്ല, വീഡിയോ

വേനല്‍കാലം വന്നെത്തിയതോടെ നഗത്തിന്റെ പല ഭാഗങ്ങളിലും തീ അപകടം വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുബൈ ഔട്ട്‌ലെറ്റ് മാളിലെ പാര്‍ക്കിങ്ങ് മേഖലയില്‍ തീ പടര്‍ന്ന് 11 വാഹനങ്ങളാണ് കത്തി നശിച്ചത്.

തീ പിടുത്തം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Gulf, fire, Building, Police, Video,14-Storey building fire in Dubai Marina

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia