യുഎഇയില്‍ സ്‌കൂള്‍ ബസിനടിയില്‍പെട്ട് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
അജ്മാന്‍: (www.kasargodvartha.com 17.02.2022) യുഎഇയില്‍ സ്‌കൂള്‍ ബസിനടിയില്‍പെട്ട് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഉമ്മു അമ്മാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശൈഖ ഹസന്‍ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 3.45 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് അജ്മാന്‍ പൊലീസ് പറഞ്ഞു.
സ്‌കൂളില്‍ ക്ലാസ് കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ ബസില്‍ വീട്ടിന് സമീപമെത്തിയ വിദ്യാര്‍ഥിനി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ബസിന് മുന്നിലൂടെ വീട്ടിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടി മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെടാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ശരീരത്തിലൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങുകയുമായിരുന്നു. ബസില്‍ സൂപര്‍വൈസര്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Keywords: News, Gulf, World, Top-Headlines, Student, Death, Accident, Bus, Ajman, 12-year-old died in UAE school bus accident.