ഒമാനില്‍ 1035 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 14 മരണം
Apr 15, 2021, 16:42 IST
മസ്‌കത്ത്: (www.kasargodvartha.com 15.04.2021) ഒമാനില്‍ 1,035 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688 ആയി. രാജ്യത്ത് പുതുതായി 14 കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു. 1,821 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് ഒമാനില്‍ രോഗമുക്തരായത്. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 1,56,845 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 786 രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: Muscat, News, World, Top-Headlines, Gulf, COVID-19, Hospital, Treatment, 1,035 new coronavirus cases, 14 deaths reported in Oman







