കോവിഡ് നിയമ ലംഘനം; സൗദിയില്‍ 100 സ്ത്രീകള്‍ അറസ്റ്റില്‍
റിയാദ്: (www.kvartha.com 26.05.2021) സൗദിയില്‍ കോവിഡ് നിയമം ലംഘിച്ച് ഒത്തുചേര്‍ന്ന 100 സ്ത്രീകള്‍ അറസ്റ്റില്‍. സൗദിയിലെ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബാഷ ഗവര്‍ണറേറ്റില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നവരാണ് അറസിലായത്. നിയമം ലംഘിച്ച് ഒത്തുചേരല്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായും പൊലീസ് വക്താവ് മേജര്‍ നായിഫ് ഹക്കമി പറഞ്ഞു.
നേരത്തേ ജിസാനില്‍ കോവിഡ് നിയമം ലംഘിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് 121 സ്ത്രീകള്‍ അറസ്റ്റിലായിരുന്നു. ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.
Keywords: Riyadh, News, Gulf, World, Top-Headlines, COVID-19, Arrest, Women, Police, Fine, 100 women held for illegal gathering in Saudi Arabia