Support | 3 പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി സൗദി കെഎംസിസി സുരക്ഷാ പദ്ധതി! 15 ലക്ഷം രൂപ വിതരണം ചെയ്തു

● മുസ്ലിം ലീഗ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
● കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
● സി.ടി അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.
കാസർകോട്: (KasargodVartha) ജിദ്ദ, ഹായിൽ, ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റികളിൽ നിന്ന് സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി അംഗമായിരിക്കെ മരണപ്പെട്ട കാസർകോട് സ്വദേശികളായ മൂന്ന് പേരുടെ കുടുംബങ്ങൾക്കുള്ള 15 ലക്ഷം രൂപയുടെ ആനുകൂല്യവിതരണത്തിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് കാസർകോട് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു.
കുടുംബത്തിന്റെ അത്താണികളായ പ്രവാസികളുടെ അകാല മരണങ്ങൾ അവരുടെ കുടുംബങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ സമാശ്വാസം പകരാൻ ഇത്തരം ആനുകൂല്യങ്ങൾ സഹാകരമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദി കെ.എം.സി.സി നാഷണൽ ചെയർമാൻ ഖാദർ ചെങ്കള അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് അൻവർ ചേരങ്കൈ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കെ.ഇ.എ ബക്കർ, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, ടി.എം ഇഖ്ബാൽ, എ. ഹമീദ് ഹാജി, കെ.എം. ബഷീർ, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, എം.എ.എച്ച് മഹ്‌മൂദ്, ഇ. അബൂബക്കർ ഹാജി, ഇബ്രാഹിം പാലാട്ട്, എ.കെ ജലീൽ, ജലീൽ കടവത്ത്, ബഷീർ ചിത്താരി, ജാഫർ അക്കര, മുഹമ്മദ് കുഞ്ഞി എരിയാൽ, അബ്ദുൽ ഖാദർ മിഹ്റാജ്, ബി.എൻ മുഹമ്മദലി സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തു!
1.5 million rupees distributed to families of three deceased expatriates under Saudi KMCC Suraksha Scheme. The scheme aims to provide financial assistance to families of expatriates who die while working in Saudi Arabia.
#SaudiKMCC #SurakshaScheme #ExpatriateWelfare #FinancialAssistance #KeralaNews #GulfNews