city-gold-ad-for-blogger

ഹമീദ് കളനാടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഹമീദ് കളനാടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Hameed Kalanad
മനാമ: കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും ദേളി ജംഗ്ഷന്‍ ജുമാമസ്ജിദ് പ്രസിഡണ്ടുമായിരുന്ന ഹമീദ് കളനാടിന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ ജിദാലി ഏരിയാ കെ.എം.സി.സി അനുശോചിച്ചു. പ്രഗല്‍ഭനായ ഒരു നേതാവിനെയാണ് അദ്ദേഹത്തിലൂടെ നഷ്ടപ്പെട്ടതെന്ന് അനുശോചന പ്രമേയം രേഖപ്പെടുത്തി. യോഗത്തില്‍ ഹമീദ് പന്താരങ്ങാടി അദ്ധ്യക്ഷത വഹിച്ചു. തസ്‌ലീം ദേളി സ്വാഗതവും ഫൈസല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

ദുബൈ: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ടും, ദീര്‍ഘകാലം ചെമനാട് ഗ്രാമ പഞ്ചായത്ത് അംഗവും, കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഹമീദ് കളനാടിന്റെ നിര്യാണത്തില്‍ ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി.അനുശോചിച്ചു.

ജില്ലയില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പെടുക്കുന്നതിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചിട്ടുള്ള ഹമീദ് കളനാടിന്റെ വിയോഗം മുസ്ലിംലീഗിനും പൊതു സമൂഹത്തിനും തീരാനഷ്ടമാണെന്ന് മണ്ഡലം ഭാരവാഹികളായ ടി.കെ. മുനീര്‍ ബന്താട്, ഷബീര്‍ കിഴൂര്‍, മുഹമ്മദ് മാങ്ങാട്, റഷീദ് ഹാജി, ശരീഫ് തായത്തോടി, ഇല്യാസ് കട്ടക്കാല്‍, ഹനീഫ് ടി.ആര്‍ തുടങ്ങിയവര്‍ അനുസ്മരിച്ചു.

Keywords: Condolence, Bahrain, Gulf, Dubai Udma Mandalam KMCC, Jidali Area KMCC, Hameed Kalanad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia