city-gold-ad-for-blogger

'മഞ്ചേശ്വരത്തിന്റെ വികസനം മാത്രം ലക്ഷ്യം; വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാവണം'

ദുബൈ: (www.kasargodvartha.com 24.11.2014) ദുബൈ കെ.എം.സി.സി മഞ്ചേശ്വരം കമ്മിറ്റി ഒരുക്കിയ സംവാദം 'മഞ്ചേശ്വരം വികസന പാതയില്‍' ശ്രദ്ധേയമായി. പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മഞ്ചേശ്വരം എം.എല്‍.എ പിബി അബ്ദുര്‍ റസാഖ് മറുപടി നല്‍കി.

മണ്ഡലത്തിലുള്‍പെടുന്ന എല്ലാ റോഡുകളും കുറ്റമറ്റതാണെന്ന അഭിപ്രായം ഇല്ല. നാഷണല്‍ ഹൈവേയില്‍ അടക്കം പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇനിയുമുണ്ട്. അതേസമയം, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യ ഉള്‍പ്രദേശങ്ങളില്‍ നിര്‍മിച്ച റബ്ബറൈസ്ഡ് റോഡുകള്‍ നാടിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. ഏതു ഭാഗത്ത് നിന്നും ജില്ലയുടെ സിരാ കേന്ദ്രങ്ങളിലെത്താന്‍ ആവും വിധം ഇന്ന് റോഡുകള്‍ ബന്ധപ്പെടുത്തിയിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ എം.എല്‍.എക്കും, ഇമാം ഷാഫി അക്കാദമി ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഷുക്കൂര്‍ ഹാജി, ഉമ്മര്‍ രാജാവ് എന്നിവര്‍ക്ക് പരിപാടിയോടനുബന്ധിച്ച് സ്വീകരണവും നല്‍കി. യു.എ.ഇ കെ.എം.സി.സി. ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മഞ്ചേശ്വരം വികസന പാതയില്‍ എന്ന വിഷയത്തില്‍ എ.കെ.എം അഷ്‌റഫ് ആമുഖ പ്രസംഗം നടത്തി. അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു.

എം.എ. ഖാസിം മുസ്ലിയാര്‍, സംസ്ഥാന കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംബാഗം, സെക്രട്ടറി ഹനീഫ് കല്‍മാട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ റഹ്മാന്‍ ഖാഷിഫി, സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഷുകൂര്‍ ഹാജി രാജധാനി, ബി. ഉമ്മര്‍ രാജാവ്, സ്പിക്ക് അബ്ദുല്ല കുഞ്ഞി, സ്പിക്ക് ഹമീദ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ഇസ്മാഈല്‍ സ്വാഗതവും, നൗഷാദ് പെര്‍ള നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'മഞ്ചേശ്വരത്തിന്റെ വികസനം മാത്രം ലക്ഷ്യം; വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാവണം'
Keywords : Kasaragod, Manjeshwaram, Kerala, P.B. Abdul Razak, MLA, Gulf, KMCC, Debate. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia