കാസര്‍കോട് മണ്ഡലം കെ.എം.സി.സി ത്രൈമാസ ക്യാംപൈന് ചെര്‍ക്കളം ഉദ്ഘാടനം ചെയ്യും
Jan 18, 2013, 17:49 IST
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ എം സി സി യുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാംപൈന് ഫെബ്രവരി രണ്ടാം വാരത്തില്‍ കാസര്‍കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്, ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന് മുഖ്യാഥിതികളായിരിക്കും.
ഏക ദിന മെഡിക്കല്‍ ക്യാംപ്, ഇസ്ലാം വിജ്ഞാന ക്ലാസ്, പൊതു സമ്മേളനവും സുവനീര്‍ പ്രകാശനവും, നാട്ടില്‍ കുടിവെള്ള പദ്ധതി തുടങ്ങിയ പരിപാടികള്‍ ക്യാംപൈന്റെ ഭാഗമായി നടത്തുവാനും പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
കാസര്‍കോട് ജില്ല മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ടും ചന്ദ്രിക ഡയറക്ടരുമായിരുന്ന കെ എസ് അബ്ദുല്ല യുടെ ആറാം ചരമ ദിനം യോഗം ആചരിച്ചു.
പ്രസിഡണ്ട് ലുഖ്മാന് തളങ്കര അധ്യക്ഷത വഹിച്ചു. മുസ്ത്വഫ ബാങ്കോട്, മൊയ്തീന് ആദൂര്‍, ബഷീര്‍ ചെര്‍ക്കള, ശംസുദ്ദീന്‍ തളങ്കര, ഹാരിസ് എരിയാല്‍, ഹമീദ് മാന്യ, യൂസുഫ് മാര്‍പ്പനടുക്ക, ഹസ്സന് കെ എന്‍, സലാം, അബ്ദുര്‍ റഹ്മാന് ഇ.കെ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ഡി എസ് സ്വാഗതവും സെക്രട്ടറി അഹമ്മദ് അലി ചേരൂര്‍ നന്ദിയും പറഞ്ഞു.
Keywords: Doha, KMCC, Qatar, Kasaragod, Cherkalam Abdulla, M.C Qamarudheen, A. Abdul Rahman, Muslim League, Malayalam News, Kerala Vartha.






