കൊള്ളാം, പൊളിച്ചു; എയ്‌സര്‍ സ്മാര്‍ട് ടിവിയുടെ വിശേഷങ്ങളിലേക്ക്
ന്യൂഡെല്‍ഹി: (www.kasargodvartha.com07.04.2022) എയ്‌സര്‍ എന്ന ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട് ടിവിയുടെ വിശേഷങ്ങള്‍ അറിയാം. എയ്‌സര്‍ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലാപ്‌ടോപുകളുമായി ബന്ധപ്പെട്ടും മറ്റു കംപ്യൂടര്‍ ആക്‌സസറിസുമായി ബന്ധപ്പെട്ടുമുള്ള ബ്രാന്‍ഡിന്റെ പേരാണ് എയ്‌സര്‍. എന്നാല്‍ ഇന്‍ഡ്യന്‍ വിപണിയില്‍ ഒരു സ്മാര്‍ട് ടിവി എയ്‌സര്‍ പുറത്തിറക്കിയിട്ട് വളരെ കുറച്ച് മാസങ്ങള്‍ മാത്രമേയായിട്ടുള്ളൂ. ഇനി വിശേഷങ്ങളിലേക്ക്.
ആദ്യമായി, ഇതിന്റെ ഡിസൈന്‍ നോക്കിയാല്‍ 50 ഇഞ്ചിന്റെ സൈസിലാണ് ഈ ഒരു ടിവി വരുന്നത്. ഇതൊരു 4K യുഎച്ച്ഡി (UHD) സ്മാര്‍ട് ടിവിയാണ്. 4K ആയതുകൊണ്ട് തന്നെ അതിന്റെതായ ഒരു ക്വാളിറ്റിയും ഇത് നല്‍കുന്നുവെന്ന് റിവ്യൂ വ്യക്തമാക്കുന്നു. ഇതിന്റെ ടേബിള്‍ ടോപില്‍ തന്നെ അതിന്റെ ബില്‍ഡ് ക്വാളിറ്റി എത്രമാത്രമാണെന്ന് അറിയാനാകും. പ്ലാസ്റ്റിക് ആണെങ്കിലും നല്ലൊരു ഗുണനിലവാരം തന്നെയാണ് ടേബിള്‍ ടോപില്‍ കാണാന്‍ കഴിയുക.
12 കിലോയിലധികം ഭാരമാണ് എയ്‌സര്‍ സ്മാര്‍ട് ടിവിക്കുള്ളത്. സാധാരണയുള്ള ഏകദേശം എല്ലാ സ്മാര്‍ട് ടിവിയും കൈകളില്‍ എടുക്കാവുന്ന വിധം മാത്രമുള്ള ഭാരമാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഈ സ്മാര്‍ട് ടിവിയുടെ വലിയൊരു ഭാരം ഇതിന്റെ നിര്‍മാണത്തിലുള്ള ക്വാളിറ്റിയാവും സൂചിപ്പിക്കുന്നതെന്ന് റിവ്യൂസില്‍ പറയുന്നു. ഇതിന്റെ ഡിസ്‌പ്ലേ പ്രത്യേകതകള്‍ നോക്കുകയാണെങ്കില്‍ അരികുകള്‍ വളരെ കുറവാണ്. ഇതിന് നല്ലൊരു ബ്രൈറ്റായിട്ടുള്ള ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.
ഇനി ഈ സ്മാര്‍ട് ടിവിയുടെ റിമോടിനെ കുറിച്ച് പറയുകയാണെങ്കില്‍, സാധാരണയായി കാണുന്ന റിമോര്‍ടുകള്‍ നിന്ന് വ്യത്യസ്തമായി മധ്യഭാഗത്തായിട്ട് ഒരു സില്‍വര്‍ ലൈനിങ് കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു സ്‌പെഷ്യല്‍ ലുക് ഇതിന് കാണാം. റിമാര്‍ടിന് താഴെയായിട്ടുണ്ട് എയ്‌സര്‍ എന്ന ബാഡ്ജിങും നമുക്ക് കാണാം. ഗൂഗ്ള്‍ അസിസ്റ്റന്റ് ഡെഡികേറ്റഡ് ബടണും ഇതില്‍ കൊടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ബടണില്‍ പ്രസ് ചെയ്താല്‍ നമുക്ക് വോയിസ് ഉപയോഗിച്ചും നമുക്ക് ടിവിയെ നിയന്ത്രിക്കാന്‍ സാധിക്കും.
നല്ലൊരു സൗന്‍ഡ് ക്വാളിറ്റിയും ഈ സ്മാര്‍ട് ടിവിയുടെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 9 ആണ് ഈ ഒരു ടിവിയ്ക്കകത്ത് നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, സ്മാര്‍ട് പ്ലെയര്‍, യൂട്യൂബ്, തുടങ്ങി നിരവധി ആപ്ലികേഷന്‍ ഇതിനകത്ത് പ്രീലോഡഡ് ആയിട്ട് നല്‍കിയിട്ടുണ്ട്. 35,999 രൂപയ്ക്കാണ് ഈയൊരു 50 ഇഞ്ചിന്റെ എല്‍ഇഡി 4K യുഎച്ച്ഡി സ്മാര്‍ട് ടിവി എയ്‌സര്‍ വില്‍ക്കുന്നത്.
Keywords: New Delhi, News, National, Top-Headlines, TV-Reviews, TV, Technology, Business, Review of Acer 4K UHD Smart TV.