city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mobile Phone | മികച്ച കാമറ, ഒരുപാട് ഫീച്ചറുകള്‍; 2 ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വിവോ; വിലയും സവിശേഷതകളൂം അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ സീരീസ് വിവോ എക്‌സ് 90 ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ എക്‌സ് 90, വിവോ എക്‌സ് 90 പ്രോ എന്നിവയാണ് ഈ സീരീസിന് കീഴിലുള്ള ഫോണുകള്‍. മീഡിയടെക് ഡൈമെന്‍സിറ്റി 9200 പ്രൊസസറും 12 ജിബി വരെ റാം ഉള്ള 256 ജിബി സ്റ്റോറേജുമായാണ് രണ്ട് ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും കാമറ പ്രേമികളെ മനസില്‍ വെച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
           
Mobile Phone | മികച്ച കാമറ, ഒരുപാട് ഫീച്ചറുകള്‍; 2 ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വിവോ; വിലയും സവിശേഷതകളൂം അറിയാം

വില

വിവോ എക്‌സ് 90 ഇന്ത്യയില്‍ ലെജന്‍ഡറി ബ്ലാക്ക് ഷേഡ് നിറത്തിലാണ് അവതരിപ്പിച്ചത്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വരുന്നത്. ഇതിന്റെ എട്ട് ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയും 256 ജിബി സ്റ്റോറേജുള്ള 12 ജിബി റാമിന് 63,999 രൂപയുമാണ് വില. ഒറ്റ സ്റ്റോറേജിലാണ് വിവോ എക്‌സ് 90 പ്രോ വരുന്നത്. 12 ജിബി റാമുള്ള 256 ജിബി സ്റ്റോറേജിന്റെ വില 84,999 രൂപയാണ്.

സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസിലാണ് വിവോ എക്സ് 90 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ത്രീഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡിസ്പ്ലേയ്ക്കൊപ്പം 3 ലെവല്‍ ഐ സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, സ്‌ക്രീനില്‍ നീല വെളിച്ചത്തിന്റെ അനുപാതം നിരീക്ഷിക്കുകയും കുറയ്ക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഒക്ടാ കോര്‍ 4എന്‍എം മീഡിയടെക് ഡൈമെന്‍സിറ്റി 9200 പ്രോസസറും ജി 715 ജിപിയു (G715 GPU) ഉം ഈ സ്മാര്‍ട്ട്ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.

സീസിന്റെ ബ്രാന്‍ഡിംഗുമായി വരുന്ന ട്രിപ്പിള്‍ പിന്‍ കാമറയാണ് ഫോണിലുള്ളത്. ഫോണിലെ പ്രൈമറി കാമറ 50 മെഗാപിക്‌സല്‍ ആണ്, സോണി ഐഎംഎക്‌സ് 989 1 ഇഞ്ച് സെന്‍സറിന്റെ പിന്തുണയും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്റെ (OIS) പിന്തുണയും ലഭ്യമാണ്. ദ്വിതീയ കാമറ സോണി ഐഎംഎക്‌സ് 758 സെന്‍സറുള്ള 50 മെഗാപിക്‌സലും മൂന്നാമത്തെ കാമറ 12 മെഗാപിക്‌സലുമാണ്. സെല്‍ഫിക്കായി 32 മെഗാപിക്‌സലിന്റെ മുന്‍ കാമറയാണ് ഫോണിനുള്ളത്.

വിവോ എക്‌സ് 90 പ്രോ 4,870 എംഎഎച്ച് ബാറ്ററിയും 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുമോടെയാണ് വരുന്നത്. 50 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഫോണിലുണ്ട്. 5ജി, വൈ ഫൈ 6, ബ്ലൂടൂത്ത് v5.3, എന്‍എഫ്‌സി, ജിപിഎസ്, സി ടൈപ്പ് യുഎസ്ബി പോര്‍ട്ട് എന്നിവ പിന്തുണയ്ക്കുന്നു. വിവോ എക്സില്‍, പ്രോ പോലെ സിം, സോഫ്‌റ്റ്വെയര്‍, കണക്റ്റിവിറ്റി, ഡിസ്‌പ്ലേ പിന്തുണ എന്നിവ ലഭ്യമാണ്. ഫോണിനൊപ്പം, കമ്പനി മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും മൂന്ന് വര്‍ഷം വരെ സുരക്ഷാ അപ്ഡേറ്റുകളും നല്‍കുന്നു.

ട്രിപ്പിള്‍ ബാക്ക് കാമറ സജ്ജീകരണവും വിവോ എക്‌സ് 90ല്‍ ലഭ്യമാണ്. ഫോണിലെ പ്രാഥമിക ക്യാമറ 50-മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 866 സെന്‍സറും f / 1.75 അപ്പേര്‍ച്ചറുമായും വരുന്നു, ഒപ്പം ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുമുണ്ട്. സോണി ഐഎംഎക്‌സ് 663 ലെന്‍സുമായി വരുന്ന 12-12 മെഗാപിക്‌സല്‍ ഡെപ്ത്, അള്‍ട്രാ വൈഡ് ആംഗിള്‍ എന്നിവയാണ് മറ്റ് രണ്ട് ക്യാമറകള്‍. സെല്‍ഫിക്കായി 32 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. 4,810 എംഎവച്ച ബാറ്ററിയും 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും നല്‍കിയിരിക്കുന്നു.

Keywords:  News, Malayalam-News, National, National-News, Mobile, Mobile-News, Top-Headlines, Gadgets-News, Vivo X90, Vivo X90, Smart Phones, Vivo X90 Pro and Vivo X90 smartphones launched in India.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia