Truecaller | ഇനി മുതല്‍ വിളിക്കുന്നയാളുമായി നമുക്ക് വേണ്ടി എഐ അസിസ്റ്റന്‍സ് സംസാരിക്കും; പുതിയ ഫീചര്‍ അവതരിപ്പിച്ച് ട്രൂകോളര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) എഐ അസിസ്റ്റന്‍സ് എന്ന പുതിയ ഫീചറുമായി ട്രൂകോളര്‍ ആപ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്‌ററന്റ്.
ട്രൂകോളര്‍ എഐ അസിസ്റ്റന്‍സ് എന്ന ഫീചര്‍ വഴി അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് കംപനി വ്യക്തമാക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 14 ദിവസത്തെ സൗജന്യ ട്രയലില്‍ ലഭ്യമാണ്. ട്രയല്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 149 രൂപ മുതല്‍ ട്രൂകോളര്‍ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാന്‍ സാധിക്കും.
വിളിക്കുന്നയാളെ തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് കോള്‍ എടുക്കണോ, അധിക വിവരങ്ങള്‍ അഭ്യര്‍ഥിക്കണോ അല്ലെങ്കില്‍ അത് സ്പാം ആയി അടയാളപ്പെടുത്തണോ എന്ന് തീരുമാനിക്കാനാകും. അതേസമയം ഇന്‍ഡ്യയില്‍ ഇന്‍ഗ്ലീഷ്, ഹിന്ദി എന്നിവ മാത്രമാണ് ട്രൂകോളര്‍ അസിസ്റ്റന്‍സ് തുടക്കത്തില്‍ സപോര്‍ട് ചെയ്യുന്നതെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
Keywords: News, New Delhi, National, Truecaller, AI Assistance, Scam calls, Mobile, Technology, Business, Truecaller launches new AI assistance to help users deal with scam calls.